Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശതകോടികളുടെ ആയുസ്സ്​ െവട്ടിക്കുറച്ച്​ വായു മലിനീകരണം; ആറു വയസ്സുവരെ കുറയും
cancel
Homechevron_rightNewschevron_rightEnvironment newschevron_rightശതകോടികളുടെ ആയുസ്സ്​...

ശതകോടികളുടെ ആയുസ്സ്​ െവട്ടിക്കുറച്ച്​ വായു മലിനീകരണം; ആറു വയസ്സുവരെ കുറയും

text_fields
bookmark_border

ലണ്ടൻ: ശതകോടിക്കണക്കിന്​ മനുഷ്യരുടെ ആയുസ്സ് ശരാശരി​ ആറു വയസ്സുവരെ അന്തരീക്ഷ മലിനീകരണം കാരണം കുറവു വരുന്നതായി പഠനം. പുകവലിയും വാഹനാപകടവും എയ്​ഡ്​സും മനുഷ്യരെ കൊല്ലുന്നതിനെക്കാൾ കൂടുതൽ ജീവനെടുക്കുന്നത്​ വായു മലിനീകരണമാണെന്നും ശാസ്​ത്രജ്​ഞർ പറയുന്നു. കൽക്കരി കത്തിക്കലാണ്​ ഏറ്റവും അപകടകരം. ഇതിലാക​ട്ടെ, മുന്നിലുള്ളത്​ ഇന്ത്യയും. ശരാശരി ഓരോ പൗരനും ആയുസ്സ്​ ഇതുവഴി മാത്രം ആറു വർഷം വരെ കുറയുമെന്നും പഠന റിപ്പോർട്ട്​ പറയുന്നു.

ഫോസിൽ ഇന്ധനം കത്തിക്കൽ വായു മലിനീകരണത്തിന്​ പുറമെ കാലാവസ്​ഥ പ്രതിസന്ധിയും സൃഷ്​ടിക്കുന്നുണ്ട്​. വിവിധ രാജ്യങ്ങളിൽ വായുമലിനീകരണത്തിന്‍റെ അളവിൽ വ്യത്യാസമുണ്ട്​. കോവിഡ്​ ​ൈവറസ്​ വ്യാപനം മൂലം സർക്കാറുകൾ നടപ്പാക്കിയ ലോക്​ഡൗൺ വായു മലിനീകരണത്തോത്​ കുറച്ചതായും ശാസ്​ത്ര സംഘം പറയുന്നു​.

വായു മലിനമായി തുടർന്നാൽ, നിലവിലെ സൂചികകൾ പ്രകാരം ഇന്ത്യയിൽ 5.9 വയസ്സു വരെ ഒരാളുടെ ആയുസ്സിൽ കുറയാം. രാജ്യത്തിന്‍റെ വടക്കൻ മേഖലകളിൽ 48 കോടി പേർ കൂടുതൽ മലിനമായ വായുവാണ്​ ശ്വസിക്കുന്നതെന്ന്​ ഗവേഷണം പറയുന്നു. ലോക​ത്ത്​ മറ്റെവിടെയെങ്കിലും ഉള്ളതിന്‍റെ 10 ഇരട്ടിയാണിത്​. ബംഗ്ല​േദശുമുണ്ട്​ തൊട്ടുപിറകിൽ. ഇവിടെ 5.4 വയസ്സും നേപാളിൽ 3.9 വയസ്സും കുറയുമെന്നുമാണ്​ കണ്ടെത്തൽ.

എയ്​ഡ്​സ്​ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന ആഫ്രിക്കയിൽ അത്രതന്നെ തീവ്രവമായി വായു മലിനീകരണമുണ്ട്​. മൊത്തത്തിൽ പുകവലി, ലഹരി, മലിന ജലം ഉപയോഗിക്കൽ, റോഡ്​ അപകടങ്ങൾ, എയ്​ഡ്​സ്​, മലേറിയ, യുദ്ധവും ഭീകരവാദവും എന്നിവയാണ്​ ലോകത്ത്​ കൂടുതൽ ജീവനെടുക്കുന്നത്​. ആ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്​ വായു മലിനീകരണമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air pollutionbillionslife threatening
News Summary - Air pollution is slashing years off the lives of billions, report finds
Next Story