Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുപതിറ്റാണ്ടിന് ശേഷം കരണ്ടിക്കൊക്ക് കുണിയനിൽ

text_fields
bookmark_border
മൂന്നുപതിറ്റാണ്ടിന് ശേഷം കരണ്ടിക്കൊക്ക് കുണിയനിൽ
cancel

തൃ​ക്ക​രി​പ്പൂ​ർ: നീ​ണ്ട 32 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ര​ണ്ടി​ക്കൊ​ക്ക് (യു​റേ​ഷ്യ​ൻ സ്പൂ​ൺ​ബി​ൽ) കു​ണി​യ​ൻ ച​തു​പ്പി​ലെ​ത്തി. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ അ​ഭി​ലാ​ഷ് പ​ത്മ​നാ​ഭ​നാ​ണ് പ​ക്ഷി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. 1994ൽ ​സു​വ​ളോ​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ജാ​ഫ​ർ പാ​ലോ​ട്ടാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഈ ​പ​റ​വ​യെ നി​രീ​ക്ഷി​ച്ച​ത്.

പ്ലാ​റ്റ​ലെ ല്യൂ​കൊ​റോ​ഡി​യ എ​ന്നാ​ണ് ശാ​സ്ത്രീ​യ നാ​മം. വ​ർ​ഷം​തോ​റും കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​യാ​ണ് ക​ര​ണ്ടി​ക്കൊ​ക്ക്. കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ സ്ഥി​ര താ​മ​സ​ക്കാ​രാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

അ​റ്റ​ത്ത് വീ​തി​കൂ​ടി​യ ച​ട്ടു​കം പോ​ലെ​യു​ള്ള കൊ​ക്കു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​വ​യെ ക​ര​ണ്ടി​ക്കൊ​ക്ക് എ​ന്ന് വി​ളി​ക്കു​ന്ന​ത്. സ്പൂ​ൺ പോ​ലു​ള്ള കൊ​ക്ക് വെ​ള്ള​ത്തി​ൽ താ​ഴ്ത്തി ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ച​ലി​പ്പി​ച്ചാ​ണ് ഇ​ര തേ​ടു​ന്ന​ത്.

ജ​ല​ജീ​വി​ക​ൾ, ക​ക്ക​ക​ൾ, പു​ഴു​ക്ക​ൾ, അ​ട്ട​ക​ൾ, ത​വ​ള​ക​ൾ, ചെ​റു​മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യെ തീ​റ്റ​യാ​ക്കു​ന്നു. കൂ​ട്ട​മാ​യാ​ണ് കൂ​ടു​കെ​ട്ടു​ന്ന​ത്. ഒ​രു കൂ​ട്ടി​ൽ നാ​ലോ അ​ഞ്ചോ മു​ട്ട​ക​ളി​ടും. ആ​ണും പെ​ണ്ണും മാ​റി​മാ​റി അ​ട​യി​രു​ന്ന് മൂ​ന്നാ​ഴ്ച കൊ​ണ്ട് മു​ട്ട വി​രി​യി​ക്കു​ന്നു. പ്ര​ജ​ന​ന കാ​ല​ത്ത് ത​ല​ക്ക് പി​ന്നി​ൽ ഏ​താ​നും തൂ​വ​ലു​ക​ൾ കി​ളി​ർ​ക്കും. മാ​റി​ട​ത്തി​ൽ മ​ഞ്ഞ നി​റം കാ​ണാം.

1990ൽ ​കാ​ട്ടാ​മ്പ​ള്ളി നീ​ർ​ത്ത​ട​ത്തി​ലും അ​തി​നു​മു​മ്പ് 1988ൽ ​തൃ​ശ്ശൂ​ർ കോ​ൾ​പാ​ട​ത്തും ഇ​തി​നെ ക​ണ്ട​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 129 ഇ​നം പ​ക്ഷി​ക​ളെ കു​ണി​യ​ൻ നീ​ർ​ത്ത​ട​ത്തി​ൽ ക​ണ്ട​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After three decades, the Karandikkookku in Kunian
Next Story