Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകാഴ്ചയുടെ...

കാഴ്ചയുടെ വിരുന്നൊരുക്കി തലസ്ഥാനത്ത് വേറിട്ടൊരു ഫോട്ടോപ്രദർശനം

text_fields
bookmark_border
കാഴ്ചയുടെ വിരുന്നൊരുക്കി തലസ്ഥാനത്ത് വേറിട്ടൊരു ഫോട്ടോപ്രദർശനം
cancel
camera_alt

ഫോട്ടോ പ്രദർശനം സന്ദർശിക്കുന്നവർ

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് ജോസഫ് നീസ്ഫർ നീപ്സിന്‍റെ 261-ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷൻ, തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഫോട്ടോപ്രദർശനവും, രാജ്യാന്തര ഫോട്ടോഗ്രാഫർ ടി.എസ്.ലാൽ അനുസ്‌മരണവും നടത്തി. 2026 മാർച്ച് 10 ചെവ്വാഴ്ച വൈകിട്ട് നാലിന് ഫോട്ടോപ്രദർശനം പ്രശസ്ത നടനും സാഹിത്യകാരനുമായ അനിൽകുമാർ മണിമംഗലത്ത് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കാടിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ടി.എൽ.ജോൺ, ടി.എസ്.ലാലിനെ അനുസ്‌മരിച്ച് പ്രഭാഷണം നടത്തി. യോഗത്തിൽ ഫൗണ്ടേഷൻ മാനേജർ കെ. ആർ.രാധാകൃഷ്ണൻ, ബിജു കാരക്കോണം, വിൻസി ലോപസ്, ജോൺ ബെന്നറ്റ് എന്നിവർ പ്രസംഗിച്ചു.

പ്രകൃതി, വന്യജീവി ഫോട്ടോപ്രദർശനത്തിൽ ആഫ്രിക്കയിലെ മസായി മാര വന്യജീവി ചിത്രങ്ങൾ, ഗീർ വനത്തിലെ കാണാക്കാഴ്ചകൾ, പശ്ചിമഘത്തിന്‍റെ മനോഹാരിത, നേപ്പാൾ ഇന്ത്യൻ അതിർത്തിയിലെ നിത്യജീവിതകാഴ്ചകൾ, കാശ്‌മീർ താഴ്വരയുടെ മഞ്ഞിൽ കുളിച്ച ചിത്രങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്നു. ടി.എസ്. ലാലിന്‍റെ അനുസ്‌മരണാർത്ഥം അദ്ദേഹത്തിന്‍റെ ലഭ്യമായ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളും അദ്ദേഹത്തിന് ലഭിച്ച രാജ്യാന്തര മെഡലുകളുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഫോട്ടോപ്രദർശനത്തിൽ ടി. എൽ. ജോൺ, സജി എണ്ണയ്ക്കാട്, ബിജു കാരക്കോണം, വിൻസി ലോപ്പസ്, ജോൺ ബെന്നറ്റ്, ദീപു വർഗ്ഗീസ് എന്നിവരുടെ ഇരുന്നൂറോളം ഫോട്ടോഗ്രാഫുകളാണ് ഒരുക്കിയിട്ടുള്ളത്. ജോൺ ബെന്നറ്റ് സംവിധാനം ചെയ്ത് വിൻസി ലോപ്പസ് ഛായാഗ്രഹണവും ബിജു കാരക്കോണം ചിത്രസംയോജനവും, ദീപു സാങ്കേതിക സഹായവും നൽകി നിർമിച്ച കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാന പ്രമേയമാക്കി കേരളത്തീരത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്ന 'Crashing Waves' എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും നടത്തി. ഫോട്ടോ പ്രദർശനം 12ന് വൈകുന്നേരം 7ന് സമാപിക്കും. പൊതുജന താല്പര്യാർത്ഥം 'Crashing Waves' 12 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീണ്ടും പ്രദർശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmentphoto exhibitiontrivandrumWild Life Photography
News Summary - A unique photo exhibition in the capital, creating a feast for the eyes
Next Story