താപനിലയിൽ ചെറിയ മാറ്റം; ചിലയിടങ്ങളിൽ മഴ
text_fieldsദുബൈ: രാജ്യത്ത് വെള്ളിയാഴ്ച താപനിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. കനത്ത ചൂട് അവസാനിക്കുന്നതിന്റെ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ചില ഭാഗങ്ങളിൽ ചെറിയ മഴയും ലഭിച്ചു. തീരദേശ പ്രദേശങ്ങളിൽ 38 ഡിഗ്രി മുതൽ 42 ഡിഗ്രി വരെയാണ് താപനില രേഖപ്പെടുത്തിയത്.
അതേസമയം, ഉൾപ്രദേശങ്ങളിൽ 42-46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. നേരത്തേ 50 ഡിഗ്രിക്ക് മുകളിൽ വരെ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളാണിത്. അതേസമയം, രാത്രി സമയങ്ങളിൽ ആർദ്രത വർധിക്കാൻ പലയിടങ്ങളിലും സാധ്യതയുണ്ടെന്നും അറേബ്യൻ ഗൾഫും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

