Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironmentchevron_rightകാഞ്ഞങ്ങാട് നഗരസഭയുടെ...

കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം: ഫയർഫോഴ്സെത്തി, തീയണക്കാൻ ശ്രമം

text_fields
bookmark_border
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം: ഫയർഫോഴ്സെത്തി, തീയണക്കാൻ ശ്രമം
cancel

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ കണ്ണൂർ കോർപ്പറേഷന്റെ ട്രെഞ്ചിങ് ഗ്രൗണ്ടിലാണ് തീപിടിച്ചത്. പിന്നാലെയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.

കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂനിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായി പ്രദേശവാസികളും കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
TAGS:Kanhangad municipality
News Summary - A fire broke out in the trenching ground of the Kanhangad municipality: the fire force reached and tried to put out the fire
Next Story