അജ്ഞാത വംശപരമ്പരയിൽപ്പെട്ട 7,000 വർഷം പഴക്കമുള്ള മമ്മികൾ സഹാറയിൽ കണ്ടെത്തി
text_fieldsആധുനിക മനുഷ്യരുമായി ഡി.എൻ.എ പങ്കിടാത്ത 7,000 വർഷം പഴക്കമുള്ള രണ്ട് മമ്മികൾ സഹാറ മരുഭൂമിയിലെ തകർകോറി റോക്ക് ഷെൽട്ടറിൽ നിന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. മുമ്പുണ്ടായിരുന്ന അജ്ഞാതമായ ഒരു വംശപരമ്പരയിൽ നിന്നുള്ള മനുഷ്യരുടേതാണ് ഇതെന്നാണ് നിഗമനം.
കൂടുതൽ ഈർപ്പമുള്ളതും ‘ഹരിത സഹാറ’ എന്നറിയപ്പെടുന്നതുമായ കാലഘട്ടത്തിലെ പെൺ ഇടയന്മാരുടെ അവശേഷിപ്പുകളായ ഈ മമ്മികളുടെ ഡി.എൻ.എ വിശകലനത്തിൽ പ്രതീക്ഷിച്ചതുപോലെയുള്ള സബ് സഹാറൻ ജീനുകൾ ദൃശ്യമായില്ല.
എന്നാൽ, സഹാറൻ ജനതയിൽ നിന്ന് വളരെക്കാലം മുമ്പ് വേർപിരിഞ്ഞ മറ്റ് വടക്കേ ആഫ്രിക്കൻ ജനതയുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് ‘തകർകോറി മനുഷ്യർ’. ഇന്ന് ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന മരുഭൂമിയിൽ ഒരുകാലത്ത് പച്ചപിടിച്ചതും സസ്യങ്ങൾ തഴച്ചുവളരുന്നതുമായ ഒരു കാലമുണ്ടായിരുന്നു എന്നതിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
14,800നും 5,500നും ഇടയിൽ, ആഫ്രിക്കയിൽ ഈർപ്പമുള്ള കാലഘട്ടം എന്നറിയപ്പെടുന്ന വേളയിൽ മെച്ചപ്പെട്ട ജീവിതം നിലനിർത്താൻ ആവശ്യമായ വെള്ളം ഉണ്ടായിരുന്നു. അക്കാലത്ത്, അനുകൂലമായ കാർഷിക സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആദ്യകാല മനുഷ്യർ താമസമാക്കിയത് വിശാലമായ പുൽ മൈതാനങ്ങളിലായിരുന്നു. ഇപ്പോൾ തെക്കുപടിഞ്ഞാറൻ ലിബിയയിൽ ജീവിക്കുന്നവർ ജനിതകമായി ഉപ സഹാറൻ ആയിരുന്നിരിക്കണമെന്ന നിഗമനത്തിലാണ് ഗവേഷകർ. ആധുനിക വിശകലനത്തിൽ അവരുടെ ജീനുകൾ അത് പ്രതിഫലിപ്പിച്ചില്ലക്കുന്നില്ല എങ്കിലും.
മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ ആർക്കിയോജെനെറ്റിസ്റ്റ് നാദ സലേമിന്റെ നേതൃത്വത്തിൽ, നിയോലിത്തിക്ക് പെൺ ഇടയന്മാരുടെ രണ്ട് സ്വാഭാവികമായി സംരക്ഷിക്കപ്പെട്ട മമ്മികളുടെ ജീനുകൾ ഗവേഷകരുടെ ഒരു സംഘം വിശകലനം ചെയ്തു. വരണ്ട കാലാവസ്ഥയിൽ അവ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നില്ല. എങ്കിലും സഹാറയിലെ പുരാതന മനുഷ്യ ജനസംഖ്യയെക്കുറിച്ച് ഉൾക്കാഴ്ച നൽകാൻ ആവശ്യമായത്ര വിഘടിച്ച ഡി.എൻ.എ അവയിൽ ഉണ്ടായിരുന്നു.
‘തകർകോറി വ്യക്തികളുടെ വംശപരമ്പരയിൽ ഭൂരിഭാഗവും മുമ്പ് അറിയപ്പെടാത്ത ഒരു വടക്കേ ആഫ്രിക്കൻ ജനിതക വംശത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അത് ആഫ്രിക്കക്ക് പുറത്തുള്ള ഇന്നുള്ള മനുഷ്യ പരമ്പരയുടെ ആദ്യ സമയത്ത്, ഉപ സഹാറൻ ആഫ്രിക്കൻ വംശപരമ്പരകളിൽ നിന്ന് വ്യതിചലിക്കുകയും ഭൂരിഭാഗവും ഒറ്റപ്പെടുകയും ചെയ്തു‘- അവർ അടുത്തിടെ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറഞ്ഞു.
മൊറോക്കോയിലെ ടഫോറാൾട്ട് ഗുഹകളിൽ നിന്നുള്ള 15,000 വർഷം പഴക്കമുള്ളതും തീറ്റ തേടുന്നതുമായ ഒരു വംശത്തിന്റെ അടുത്ത ബന്ധുക്കളാണ് തകർകോറി വ്യക്തികൾ. ആഫ്രിക്കക്കാരല്ലാത്തവരുടെ പകുതി നിയാണ്ടർത്തൽ ജീനുകളും തകർകോറിയിൽ ഉണ്ട്.
അക്കാലത്ത് ജീവിച്ചിരുന്ന മറ്റ് ഉപ സഹാറൻ ജനതയെ അപേക്ഷിച്ച് അവർക്ക് കൂടുതൽ നിയാണ്ടർത്തൽ ഡി.എൻ.എ ഉണ്ട് എന്നതാണ് വിചിത്രമായ കാര്യം. തകർകോറികൾക്ക് അവരുടെ പ്രദേശത്തെ മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് എങ്ങനെയോ കൂടുതൽ പുറം സമ്പർക്കം ഉണ്ടായിരുന്നിരിക്കണമെന്നാണ് ഗവേഷകർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

