വാർണർ ബ്രദേഴ്സ് വിൽപന: ടെൻസെന്റ് ഹോൾഡിങ്സ് പിന്മാറി
text_fieldsബാങ്കോക്ക്: ഹോളിവുഡ് ഭീമൻ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനുള്ള പാരമൗണ്ട് സ്കൈഡാൻസ് ശ്രമത്തിൽനിന്ന് ചൈനീസ് ഗെയ്മിങ്, സമൂഹ മാധ്യമ കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്സ് പിൻമാറി. വിദേശ കമ്പനിയായതിനാൽ ദേശീയ സുരക്ഷാ വിഷയങ്ങൾ കാരണമാണ് പിന്മാറ്റം. ഏകദേശം 9000 കോടി രൂപയുടെ വാഗ്ദാനമാണ് കമ്പനി നടത്തിയിരുന്നത്. വാർണർ ബ്രദേഴ്സ് ഏറ്റെടുക്കാനുള്ള പാരമൗണ്ട് സ്കൈഡാൻസ് നീക്കത്തിന് പിന്തുണയുമായി സൗദി അറേബ്യ, അബൂദബി, ഖത്തർ എന്നിവിടങ്ങളിലെ സോവറിൻ വെൽത് ഫണ്ടുകളുമുണ്ട്. 2.16 ലക്ഷം കോടി രൂപയാണ് ഇവർ നൽകുക.
അതേസമയം, അധിക സുരക്ഷാ പരിശോധനകൾ ഒഴിവാക്കുന്നതിനായി വാർണർ ബ്രദേഴ്സ് മാനേജ്മെന്റിലെ സ്ഥാനത്തിനുള്ള അവകാശം ഇവർ ഉപേക്ഷിച്ചിട്ടുണ്ട്. നേരത്തെ, വാർണർ ബ്രദേഴ്സ് വാങ്ങുന്നതിനുള്ള നീക്കത്തിൽ ഓൺലൈൻ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ് മുന്നിലെത്തിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ 6.48 ലക്ഷം കോടി രൂപയുടെ ഓഫർ ഡയറക്ടർ ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാരമൗണ്ട് സ്കൈഡാൻസ് 9.75 ലക്ഷം കോടി രൂപയുടെ ഭീമൻ ഓഫറുമായി രംഗത്തെത്തിയത്. നേരത്തെ, നെറ്റ്ഫ്ലിക്സിനെക്കാൾ കുറഞ്ഞ തുകയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

