അകത്തുള്ള ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യക്കാർ ഒന്നിക്കണമെന്ന് വിവേക് അഗ്നിഹോത്രി
text_fieldsലണ്ടന്‍: അകത്തുള്ള ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യക്കാർ ഒന്നിക്കണമെന്ന് 'ദി കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകനായ വിവേക് അഗ്നിഹോത്രി. ഒരു കലാകാരനെന്ന നിലയിൽ കലയിലൂടെ സത്യം പറയേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതസ്ഥർ വൈവിധ്യത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണെന്നും അത് തിരിച്ചും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഹൈഡ് പാർക്കിലെ സ്പീക്കേഴ്‌സ് കോർണറിൽ സംസാരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.
കശ്മീർ പണ്ഡിറ്റുകൾക്കെതിരെ നടക്കുന്ന വംശഹത്യയെ ഭാരതീയന്‍ എന്ന നിലയിൽ അപലപിക്കുന്നു. വർഗീയ, തീവ്ര ശക്തികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന പൊതുലക്ഷ്യത്തിനായി എല്ലാവരും ഒരുമിക്കണം. ഐക്യ ഹിന്ദുക്കൾ സത്യത്തിലും മനുഷ്യത്വത്തിലും ഏകത്വത്തിലും വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്‌നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസി'നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും സംഘ്പരിവാർ നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

