Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഅനശ്വരം ആ 10...

അനശ്വരം ആ 10 കഥാപാത്രങ്ങൾ

text_fields
bookmark_border
madhyamam marakkillorikkalum
cancel
നൂ​റ്റാ​ണ്ട്​ അ​ടു​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യി​ലെ, മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പ​ത്ത്​ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​വ​ർ. 20 ല​ക്ഷ​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്ത ഓ​ൺ​ലൈ​ൻ വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ്​ അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്രേ​ക്ഷ​ക മ​ന​സ്സു​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും നോ​വി​ക്കു​ക​യും ചെ​യ്ത ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ താ​ഴെ.

അച്ചൂട്ടി (അമരം) മമ്മൂട്ടി - 1991


മമ്മൂട്ടിയെന്ന അഭിനയ വിസ്മയം മലയാളിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച കഥാപാത്രമായിരുന്നു അമരത്തിലെ അച്ചൂട്ടി. മകളെയും കാമുകിയെയും കടലിനെയും ഹൃദയത്തോട് ചേർത്തുവെച്ച അച്ചൂട്ടിയെ ആവാഹിച്ച് നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി എന്ന അനശ്വര നടൻ.

സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്‍റെയും ഹൃദയത്തെ പൊള്ളിച്ച വേഷം. എ.കെ. ലോഹിതദാസിന്‍റെ കഥയിൽ സംവിധായകൻ ഭരതനൊരുക്കിയ ‘അമരം’ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂടിയാണ്. 1991ലാണ് സിനിമ പുറത്തിറങ്ങിയത്.

സേതുമാധവൻ (കിരീടം) മോഹൻലാൽ - 1989


മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. സാഹചര്യങ്ങൾ ജീവിതത്തിന്‍റെ ഗതിമാറ്റുന്നത് ഹൃദയത്തിൽ ചോര കിനിയുംവിധം ആവിഷ്കരിച്ച ചലച്ചിത്രം.

കഥയും തിരക്കഥയും ലോഹിതദാസ്. സംവിധാനം സിബി മലയിൽ. മോഹൻലാൽ, തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻ രാജ് (കീരിക്കാടൻ ജോസ്), മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള സിനിമ കൂടിയായിരുന്നു.

ഗംഗ (മണിച്ചിത്രത്താഴ്) ശോഭന- 1993


നാഗവല്ലിയായി പരകായപ്രവേശം നടത്തുന്ന ഗംഗ എന്ന ശോഭനയുടെ കഥാപാത്രം മലയാള സിനിമയിൽ എന്നും വേറിട്ട് നിൽക്കുന്നു. മധു മുട്ടത്തിന്‍റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്‍റ്, വിനയപ്രസാദ്, കെ.പി.എ.സി ലളിത, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബാ​ല​ന്‍ മാ​ഷ് (ത​നി​യാ​വ​ർ​ത്ത​നം) മ​മ്മൂ​ട്ടി - 1987


മ​ന​സ്സി​ലെ​ന്നും നോ​വ്​ അ​വ​സാ​നി​പ്പി​ച്ച മ​മ്മൂ​ട്ടി​യു​ടെ വേ​ഷം. മ​നു​ഷ്യ​ന്‍റെ നി​സ്സ​ഹാ​യാ​വ​സ്ഥ​യു​ടെ തീ​വ്ര​മാ​യ ക​ഥാ​ഖ്യാ​നം.​ ലോ​ഹി​ത​ദാ​സ് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം. സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം. സ​രി​ത, ആ​ഷാ ജ​യ​റാം, ക​വി​യൂ​ർ പൊ​ന്ന​മ്മ, മു​കേ​ഷ്, തി​ല​ക​ൻ, ഫി​ലോ​മി​ന, ഇ​ന്ന​സെ​ന്‍റ്, ബാ​ബു ന​മ്പൂ​തി​രി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

നിശ്ചൽ (കിലുക്കം) ജഗതി - 1991


ജഗതി ശ്രീകുമാർ നിശ്ചൽ എന്ന ഫോട്ടോഗ്രാഫറായി ചിരിയുടെ മാലപ്പടക്കം തീർത്ത അനശ്വര കഥാപാത്രം. പ്രിയദർശന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വേണു നാഗവള്ളിയായിരുന്നു തിരക്കഥ.

മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജിയും നിശ്ചലും തമ്മിലെ ‘കോമ്പിനേഷൻ’ രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മോഹൻലാൽ, രേവതി, തിലകൻ, ഇന്നസെന്‍റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സത്യനാഥൻ (സദയം) മോഹൻലാൽ - 1992


സ്നേഹവും കരുതലും എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന് മലയാളിയെ ഓർമിപ്പിച്ച ചിത്രത്തിലെ മികവുറ്റ കഥാപാത്രമായിരുന്നു മോഹൻലാലിന്‍റെ സത്യനാഥൻ. പ്രേക്ഷകരുടെ ഉള്ള് നീറ്റിച്ച കഥയും കഥാപാത്രാവതരണവും.എം.ടി. വാസുദേവൻ നായരുടെ രചന. സിബി മലയിലിന്‍റെ സംവിധാനം. തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

ത​മ്പി (​മൂ​ന്നാം​പ​ക്കം) തി​ല​ക​ൻ -1988


മ​ല​യാ​ള സി​നി​മ​ക്ക്​ തി​ല​ക​ന്‍റെ ഈ​ടു​റ്റ സം​ഭാ​വ​ന. സ്​​നേ​ഹ​നി​ധി​യാ​യ മു​ത്ത​ച്ഛ​ന്‍റെ വേ​ഷം അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്രം. അ​പ്പൂ​പ്പ​നും പേ​ര​ക്കു​ട്ടി​യും ത​മ്മി​ലെ തീ​വ്ര​മാ​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ. പി. ​പ​ത്മ​രാ​ജ​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ സി​നി​മ ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റെ പ്രി​യം. ജ​യ​റാം, കീ​ർ​ത്തി സി​ങ്ങ്, ജ​ഗ​തി ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

പ്രസാദ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) ഫഹദ് ഫാസിൽ -2017


അഭിനയത്തെ തന്നെ അപ്രസക്തമാക്കി പ്രസാദ് എന്ന മോഷ്ടാവായി ഫഹദ് ഫാസിൽ ജീവിച്ച് കാണിച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി. അലൻസിയർ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ. ദിലീഷ് പോത്തന്‍റെ സംവിധാനം.

ഭാ​നു​മ​തി (ക​ന്മ​ദം) മ​ഞ്ജു വാ​ര്യ​ർ -1998



മ​ല​യാ​ള സി​നി​മ അ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ത്യ​പൂ​ർ​വ ക​ഥാ​പാ​ത്ര സൃ​ഷ്ടി​യാ​യി​രു​ന്നു ക​ന്മ​ദ​ത്തി​ലെ ഭാ​നു​മ​തി. മ​ഞ്ജു​വാ​ര്യ​ർ വി​സ്മ​യാ​ഭി​ന​യം കാ​ഴ്ച​വെ​ച്ച ചി​ത്രം. ലോ​ഹി​ത​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, ലാ​ൽ, കെ.​പി.​എ.​സി. ല​ളി​ത എ​ന്നി​വ​രും വേ​ഷ​മി​ട്ടു.

കുട്ടൻ തമ്പുരാൻ (സർഗം) മനോജ്. കെ. ജയൻ -1992


മലയാള സിനിമക്ക് എക്കാലത്തും ഓർത്തുവെക്കാൻ മനോജ്. കെ. ജയന്‍റെ ഗംഭീര സംഭാവന. സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാനെ മലയാളി പ്രേക്ഷകർ അത്രക്കിഷ്ടപ്പെട്ടു. വിനീതും അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരിഹരൻ അണിയിച്ചൊരുക്കിയ ചിത്രം. നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ഊർമിള ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammarakkillorikkalummbc93mbc93
News Summary - Those 10 characters are immortal
Next Story