KL07 DG 0007ന്റെ ഉടമ സിനിമയിലും
text_fieldsവേണു ഗോപാലകൃഷ്ണൻ
തന്റെ കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ 4.66 ലക്ഷം മുടക്കിയ മലയാളി വേണു ഗോപാലകൃഷ്ണൻ ആരാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരും ചോദിച്ചിരുന്നത്. 4.99 കോടി രൂപയുടെ ലംബോർഗിനി ഉറുസിന്റെ ‘KL07 DG 0007’ എന്ന നമ്പർ, മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ ലിറ്റ്മസ് 7എന്ന ഐ.ടി കമ്പനി ഉടമയാണ്.
നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള, സാഹസിക സഞ്ചാരി കൂടിയായ വേണുവിന്റെ ശേഖരത്തിൽ ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ ഉൾപ്പെടെയുണ്ട്. ഇതിനിടെ, ഇദ്ദേഹം അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങാനിരിക്കുന്നതും വാർത്തയായിരിക്കുകയാണ്. ഇൻഫോർപാർക്കിലെ തന്നെ ഒരു ഐ.ടി കമ്പനി മേധാവി റിനീഷ് നിർമിച്ച ‘സാഹസം’ എന്ന ചിത്രത്തിലാണ് വേണു അഭിനയിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ വിശദാംശങ്ങൾ പുറത്തുവിടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

