വിട സലീമേട്ടാ....., സലിം കുമാറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം
text_fieldsകൊച്ചി: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി സിനിമാ ലോകം. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ പങ്കുവെച്ച കലാകരന്‍റെ മരണണത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
വിട സലീമേട്ടാ, ഓർമകൾക്ക് നന്ദി എന്നാണ് പൃഥ്വിരാജ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അച്ഛനുറങ്ങാത്ത വീട്, ചോക്ലേറ്റ്, അയാളും ഞാനും തമ്മിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ സലിം കുമാറും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയ സഹോദരന് പ്രണാമം എന്നാണ് ദിലീപ് തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സലിം കുമാറിന്‍റെ ചിത്രത്തിനൊപ്പം കുറിച്ചത്. ദിലീപ്-സലിം കുമാർ കോമ്പോ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ രംഗങ്ങളാണ് സമ്മാനിച്ചത്.
ഹാസ്യവും, ക്യാരക്ടർ വേഷങ്ങളും സഹതാര വേഷങ്ങളും ഉൾപ്പെടെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ച നടനാണ് സലിം കുമാറെന്നാണ് ഗണേഷ് കുമാർ പങ്കുവെച്ച അനുശോചന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ, നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് സംസാരിക്കുന്ന വ്യക്തിത്വം എന്നാണ് സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പ്.
എത്രയെത്ര പൊട്ടിച്ചിരികളാണ് ഇന്ന് എന്നെ കുത്തി നോവിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ആസിഫ് അലി, ബിനു പപ്പു, അനഘ മായ രവി എന്നിങ്ങനെ അനവധി താരങ്ങളാണ് ഇതിനകം തന്നെ സലിം കുമാറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

