തലശ്ശേരി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ; സിനിമ താരങ്ങൾ കോളജുകളിലേക്ക്
text_fieldsതലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമി 16 മുതൽ 19 വരെ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണാർഥം സിനിമ താരങ്ങൾ കോളജുകളിലെത്തും. ആറ് മുതൽ 10 വരെയാണ് കോളജുകളിൽ താരങ്ങളെത്തുന്നത്. ആറിന് മാഹി കോളജിലും തലശ്ശേരി നഴ്സിങ് കോളജിലും ഗീതി സംഗീതയെത്തും. ഏഴിന് ആശ അരവിന്ദും ഗീതി സംഗീതയും തലശ്ശേരി എൻജിനീയറിങ് കോളജിലും ക്രൈസ്റ്റ് കോളജിലും എട്ടിന് കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളജിലും മട്ടന്നൂർ പഴശ്ശിരാജ കോളജിലും സന്ദർശനം നടത്തും.
ഒമ്പതിന് സന്തോഷ് കീഴാറ്റൂർ പാലയാട് യൂനിവേഴ്സിറ്റി കോളജ് കാമ്പസിലും ഗവ.ബ്രണ്ണൻ കോളജിലുമെത്തും. 10ന് സിബി തോമസ് തോട്ടട എസ്.എൻ കോളജും ചൊക്ലി കൊടിയേരി ബാലകൃഷ്ണൻ സ്മാരക കോളജും സന്ദർശിക്കും. 16, 17, 18, 19 തീയതികളിൽ തലശ്ശേരി ലിബർട്ടി തിയറ്റർ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവൽ. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ലിബർട്ടി പാരഡൈസ്, ലിബർട്ടി ലിറ്റിൽ പാരഡൈസ്, ലിബർട്ടി സ്യൂട്ട് തിയറ്ററുകളിലായി ഒരേ സമയം 1200 പേർക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുക.
ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായാണ് രജിസട്രേഷൻ. ലിങ്ക്: https://registration.iffk.in/. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി ഓഫിസിൽ ചേർന്നു. നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ, എ.എസ്.പി പി.ബി. കിരൺ, പി.പി. വിനീഷ്, ജിത്തു കോളയാട്, എസ്.കെ അർജുൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

