Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightതമിഴ് നടൻ ഡാനിയേൽ...

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

text_fields
bookmark_border
Daniel Balaji
cancel

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴിനുപുറമെ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ നായകനായ വേട്ടയാട് വിളയാടിലെ അമുദൻ, ധനുഷിന്റെ വട ചെന്നൈയിലെ തമ്പി എന്നീ വേഷങ്ങൾ ബാലാജിയെ സിനിമാ ലോകത്ത് ഏറെ പ്രശസ്തനാക്കിയിരുന്നു.

ഗൗതം മേനോൻ സംവിധാനം ചെയ്ത് സൂര്യ നായകനായഭിനയിച്ച ‘കാക്ക കാക്ക’യിലും ബാലാജിക്ക് മികച്ച വേഷമായിരുന്നു. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ബ്ലാക്ക്, ഡാഡി കൂൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻ ലാൽ നായകനായ ഭഗവാനിലെ വില്ലനും ബാലാജി ആയിരുന്നു. ​വേറിട്ട വില്ലൻ വേഷങ്ങളിലാണ് ബാലാജി കൂടുതലും അഭ്രപാളികളിൽ തകർത്തഭിനയിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കോട്ടിവാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുരസൈവാക്കത്തെ വസതിയിൽ അന്ത്യദർശനത്തിനു വെക്കും.

കമൽ ഹാസന്റെ പൂർത്തിയാകാത്ത ‘മരുതനായകം’ എന്ന സിനിമയുടെ യൂനിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. പിന്നീട് അഭിനയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട ബാലാജിയുടെ ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തി.

ആദ്യമായി വേഷമിട്ട തമിഴിലെ സൂപ്പർ ഹിറ്റ് സീരിയലായ ചിത്തിയിലെ വേഷമാണ് അഭിനയലോകത്ത് അംഗീകാരവും ആദരവും നേടിക്കൊടു​ത്തത്. ചിത്തിയിലെ ഡാനിയേൽ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ബാലാജി പിന്നീട് അറിയപ്പെട്ടത്. ‘ഏപ്രിൽ മാസത്തിൽ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsDaniel BalajiDaniel Balaji Passes Away
News Summary - Tamil actor Daniel Balaji passes away due to heart attack
Next Story