എം.എസ് ബാബുരാജിന്‍റെ ഓർമദിനത്തിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരൻ തമ്പി
text_fieldsഎം.എസ് ബാബുരാജിന്‍റെ മൂത്തമകൾ സാബിറക്കും ഇളയ മകൾ രോഷ്നിക്കും ഒപ്പം ശ്രീകുമാരൻ തമ്പി
ബാബുക്കയുടെ അനശ്വര ഗാനങ്ങളെ ഓർക്കുന്നു എന്ന അടിക്കുറിപ്പോടെ എം.എസ് ബാബുരാജിന്‍റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്‍റെ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരൻ തമ്പി. കോഴിക്കോട് പുരസ്കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇരുവരെയും കണ്ടുമുട്ടുന്നത്.
നിരവധി ഭാവാർദ്ര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകൻ എം.എസ് ബാബുരാജിന്‍റെ 47ാം ചരമ വാർഷികമാണ് ഇന്ന്. 617 ഗാനങ്ങളാണ് ഈ അനശ്വര കലാകാരൻ സംവിധാനം ചെയ്തത്. അതിൽ 11 എണ്ണത്തിന് അദ്ദേഹം തന്നെ ശബ്ദവും നൽകി.99 സിനിമകൾക്കാണ് ബാബുരാജ് സംഗീത സംവിധാനം ചെയ്തിട്ടുള്ളത്.
മലയാളത്തിൽ അതുല്യ എഴുത്തുകാരൻ ശ്രീകുമാരൻ തമ്പിയുടെ 62 കവിതകൾക്കാണ് ബാബു രാജ് സംഗീതം നൽകി മാസ്മരികമാക്കിയിട്ടുള്ളത്. 1968ലെ മിടുമിടുക്കി എന്ന സിനിമയിലെ അകലെ അകലെ നീലാകാശവും 1972ലെ സംഭവാമി യുഗേ യുഗേയും, 1973 ലെ സൗന്ദര്യ പൂജയും 1973ലെ ആരാധികയുമൊക്കെ ശ്രീകുമാരൻ തമ്പി-ബാബുരാജ് കൂട്ടുകെട്ടിൽ ഏറെ ശ്രദ്ധേയമായ ഗാനങ്ങളാണ്.
ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്‍റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാള ചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയത് ബാബുരാജായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാള ചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി. അദ്ദേഹത്തിന്റെ പുതിയസംഗീതലോകം, ശ്രീകുമാരൻ തമ്പിക്കും, വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്കും ഏറെ പ്രചോദനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

