Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightസോറി ശക്തിമാൻ നിങ്ങൾ...

സോറി ശക്തിമാൻ നിങ്ങൾ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്

text_fields
bookmark_border
സോറി ശക്തിമാൻ നിങ്ങൾ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്
cancel

നൈന്‍റീസ് കിഡ്സിന്‍റെ കുട്ടിക്കാല സൂപ്പർ ഹീറോ ശക്തിമാൻ അത്ര സൂപ്പറല്ല എന്ന അഭിപ്രായ പ്രകടനവുമായി സഹനടൻ. ഈ ഐതിഹാസിക കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നക്ക് വലിയ ജനപ്രീതിയാണ് ശക്തിമാൻ പരമ്പര നേടിക്കൊടുത്തത്. 2022ൽ ഇതിന്റെ ഒരു ചലച്ചിത്രാവിഷ്കാരം പ്രഖ്യാപിച്ചപ്പോൾ, ആരായിരിക്കും ഈ വേഷം ചെയ്യുക എന്നറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയായിരുന്നു. രൺവീർ സിങ്ങിന്റെ പേര് ഉയർന്നുവന്ന ശേഷം, മുകേഷ് ഖന്ന ഇതിനെ പരസ്യമായി എതിർക്കുകയുണ്ടായി. ഈ വേഷത്തിന് അനുയോജ്യനാണെന്ന് തന്നെ ബോധ്യപ്പെടുത്താൻ രൺവീർ ഒരിക്കൽ തന്റെ കൂടെ മൂന്ന് മണിക്കൂർ ചെലവഴിച്ചെന്ന് മുകേഷ് അവകാശപ്പെട്ടു. എന്നാൽ, മുകേഷ് ഖന്നയുടെ ഈ പ്രതികരണങ്ങൾ ഒരുപക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയായിരിക്കാം എന്ന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശക്തിമാൻ പരമ്പരയുടെ ഭാഗമായിരുന്ന നടൻ ലളിത് പരിമു.

‘‘ശക്തിമാൻ സിനിമക്ക് ടി.വി ഷോയുടെ അതേ മാന്ത്രികത ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ആ 350 എപ്പിസോഡുകളിൽ ഇതിനകം ആവശ്യത്തിലധികം കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറ ഒരു സൂപ്പർഹീറോ ചിത്രം കാണുമ്പോൾ, അവർ അന്താരാഷ്ട്ര നിലവാരം മാത്രമേ പ്രതീക്ഷിക്കൂ. അതിൽ താഴെയുള്ളതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. സാങ്കേതികമായി ഉയർന്ന നിലവാരത്തിൽ നിർമിച്ചില്ലെങ്കിൽ, വിചാരിച്ച ഫലം ഉണ്ടാകില്ല’’ -ലളിത് പരിമു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghentertainmentSuperhero
News Summary - Sorry Shaktimaan, you are pulling a publicity stunt
Next Story