Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസൂപ്പർസ്റ്റാറുകളെ...

സൂപ്പർസ്റ്റാറുകളെ വെല്ലും ആക്ഷൻ; സോഷ്യൽ മീഡിയയിൽ തരംഗമായി കൗമാരക്കാരുടെ യൂട്യൂബ്​ വിഡിയോ

text_fields
bookmark_border
സൂപ്പർസ്റ്റാറുകളെ വെല്ലും ആക്ഷൻ; സോഷ്യൽ മീഡിയയിൽ തരംഗമായി കൗമാരക്കാരുടെ യൂട്യൂബ്​ വിഡിയോ
cancel

ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള ഒരു കൂട്ടം കൗമാരക്കാരാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. പാട്ട്​ പാടിയോ, ഡാൻസ്​ കളിച്ചോ ടിക്​ടോക്​ ചെയ്​തോ അല്ല അവർ​ വൈറലായത്​​. മറിച്ച്​, അസ്സൽ ഫൈറ്റ്​ സീൻ അഭിനയിച്ച്​ കാട്ടിയാണ്​. ആക്ഷൻ സിനിമകൾക്ക്​ പേരുകേട്ട ഇൻഡസ്​ട്രിയായ ടോളിവുഡിൽ നിന്നുള്ള ചില സൂപ്പർഹിറ്റ്​ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ അതേപടി പുനഃസൃഷ്​ടിച്ചാണ്​ അവർ കൈയ്യടി നേടുന്നത്​​. പവൻ കല്യാൺ നായകനായ വക്കീൽ സാബ്​ എന്ന ചിത്രത്തിലെ ഒരു രംഗമാണ്​​ ഇപ്പോൾ സിനിമാ താരങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. എട്ട്​ മിനിറ്റുള്ള വിഡിയോ നെല്ലൂർ കുരല്ലു എൻറർടൈൻമെൻസ്​ എന്ന യൂട്യൂബ്​ ചാനലിലാണ്​ റിലീസ്​ ചെയ്​തത്​.

ഗ്രാമത്തി​െൻറ പശ്ചാത്തലത്തിലുള്ള വിഡിയോ കൃത്യമായ ഡയലോഗ് ഡെലിവറി, ക്രിയേറ്റീവ് ക്യാമറ ആംഗിളുകൾ, എഡിറ്റിങ്​ ടെക്നിക്കുകൾ എന്നിവ കൊണ്ട്​ ആരെയും കണ്ണഞ്ചിപ്പിക്കും. വലിയ ബജറ്റിൽ പുറത്തുവരുന്ന ആക്ഷൻ സിനിമകളിലെ ഫൈറ്റ്​ സീനുകളെ വെല്ലുന്ന വിധിത്തിലുള്ള പ്രകടനമാണ്​ കുട്ടികളുടേത്​. എടുത്തുപറയേണ്ടത്​ നായകനായെത്തുന്ന 'മുന്ന'യുടെ പ്രകടനം തന്നെയാണ്​. മെയ്​ 23ന്​ അപ്ലോഡ്​ ചെയ്യപ്പെട്ട വിഡിയോ നിലവിൽ യൂട്യൂബിൽ രണ്ടര മില്യൺ കാഴ്​ച്ചക്കാരുമായി കുതിക്കുകയാണ്​. മലയാള സിനിമാ താരങ്ങളായ ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. കുട്ടികളുടേത്​ അസാധ്യമായ കഴിവ്​ തന്നെയാണെന്നാണ്​ ഇരുവരുടേയും അഭിപ്രായം. ​

എം കിരൺ സംവിധാനം ചെയ്​ത വിഡിയോയിൽ മുന്ന, റബ്ബാനി, ജലീൽ, കെസിയ, ജാസ്​മിൻ, മബാശ, സോനു എന്നിവരാണ്​ പ്രധാന കഥാപാത്രങ്ങളാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videoVakeel Saabrecreate stunt sceneNellore Kurrallu
News Summary - Teenagers recreate stunt from Pawan Kalyan movie Vakeel Saab
Next Story