Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightസാജു നവോദയയുടെ വേറിട്ട...

സാജു നവോദയയുടെ വേറിട്ട മുഖം; നിസ്സഹായതയുടെ നേർക്കാഴ്ചയായി 'വൈറ്റ്​'

text_fields
bookmark_border
സാജു നവോദയയുടെ വേറിട്ട മുഖം; നിസ്സഹായതയുടെ നേർക്കാഴ്ചയായി വൈറ്റ്​
cancel

എല്ലാവർക്കിട്ടും പാരവെച്ച്​ നടക്കുന്ന 'പാഷാണം ഷാജി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സാജു നവോദയയുടെ വേറിട്ട മുഖം അവതരിപ്പിക്കുകയാണ്​ 'വൈറ്റ്​' എന്ന ഹ്രസ്വചിത്രം. കോവിഡ്​ ലോക്​ഡൗണിൽ വരുമാനം നിലച്ചതുമൂലം ഇടത്തരക്കാർ അനുഭവിക്കുന്ന നിസ്സഹായതയാണ്​ ഏഴ്​ മിനിറ്റുള്ള ചിത്രം വളരെ ലളിതമായി പറയുന്നത്​. നിർധനരുടെ പട്ടികയിൽപ്പെടാത്തത്​ മൂലം കിറ്റുകൾ ലഭിക്കാതെ വിഷമിക്കുന്ന ഇടത്തരക്കാരുടെ അവസ്​ഥയും സമൂഹത്തിന്​ മുന്നിൽ പണക്കാരനായതിനാൽ മറ്റുള്ളവർക്ക്​ കിറ്റ്​ നൽകാനുള്ള പിരിവ്​ നൽകേണ്ടി വരുന്ന അവരുടെ ദൈന്യതയുമൊക്കെ ചിത്രം പങ്കുവെക്കുന്നു.

മാത്യൂസ്​ കൂനംമാവ്​ ആണ്​ 'വൈറ്റി​'ന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്​. ബോണി എം. ജോർജ്​ കാഞ്ഞിരപ്പള്ളിയാണ്​ നിർമ്മാണം. ഛായാഗ്രഹണവും എഡിറ്റിങും ബെൻ കാച്ചപ്പിള്ളിയും സംഗീതം ഫ്രാൻസിസ്​ സാബുവും നിർവഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pashanam ShajiSaju NavodayaShort film White
News Summary - Short film White describes problems of middle class during covid
Next Story