Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightസ്വതന്ത്ര ഇന്ത്യയിൽ...

സ്വതന്ത്ര ഇന്ത്യയിൽ സ്​ത്രീയുടെ ഇടത്തെ കുറിച്ചുള്ള അന്വേഷണവുമായി 'ബ്രേക്ക് ദി റൂൾസ്​'​

text_fields
bookmark_border
break the rules
cancel

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ കുറിച്ച്​ വഴിമാറി ചിന്തിക്കേണ്ടതു​​ണ്ടോയെന്നതിന്‍റെ ആവശ്യകതയും ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ യഥാർഥ നിർവചനത്തെ കുറിച്ചും അതിൽ സ്ത്രീയുടെ ഇടത്തെ കുറിച്ചും അന്വേഷണം നടത്തുകയാണ്​ 'ബ്രേക്ക്​ ദി റൂൾസ്​' (Break the rules) എന്ന ഹ്രസ്വചിത്രം. രാജ്യത്തെ നടുക്കുന്ന ക്രിമിനൽ കേസുകളിൽ പ്രതികൾക്കുവേണ്ടി വാദിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ബി.എ. ശർമ്മയും ബലാത്സംഗകേസിൽ നിന്നും പരമാവധി ശിക്ഷ കുറച്ചുകൊണ്ട് അയാൾ രക്ഷപ്പെടുത്തിയ പ്രതിയായ വിജയ്​യും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്നത്. പ്രണവ് ഏക തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഡോക്ടർ മാത്യു മാ​മ്പ്ര നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം നീസ്​ട്രീം ഒ.ടി.ടിയിലൂടെയാണ്​ റിലീസ്​ ചെയ്​തിരിക്കുന്നത്​.

സാമൂഹികമായി സ്ത്രീകൾ അനുഭവിക്കുന്ന അസമത്വമെന്നൊ, ഇന്ത്യയിലെ ഏറെ അരക്ഷിതമായ സ്ത്രീകളുടെ ജീവിതമെന്നൊ,സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ നിയമവ്യവസ്‌ഥ കാണിക്കുന്ന ജാഗ്രതക്കുറവ് എന്നോ തുടങ്ങി പല അടരുകളായി കിടക്കുന്നു ഈചിത്രം. അതേസമയം തന്നെ ഏകീകൃതമായ സ്വഭാവവുമുണ്ട്​. രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കേസുമായി ഏറെ സാമ്യത നിലനിർത്തി കൊണ്ടാണ് കഥയും കഥാപാത്രങ്ങളും മു​േമ്പാട്ട് പോകുന്നത്. ഒരു ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിന്‍റെ അന്നാണ് കഥ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം ശർമ്മയും വിജയ്​യും വീണ്ടും കണ്ടുമുട്ടുന്ന ദിവസം കൂടിയാണത്. ബലാത്സംഗവും കൊലപാതകവും നടത്തിയ വിജയ്, ഇരയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണെന്ന് ഉറപ്പിച്ചു പറയുന്ന സാഹചര്യവും കടന്നുവരുന്നുണ്ട്. അതിനുള്ള ന്യായീകരണമായി അയാൾ പറയുന്നത് പെൺകുട്ടി അവളുടെ കൂട്ടുകാരനോടൊപ്പം ചേർന്നിരുന്നു വിജയ്​യെ പ്രലോഭിപ്പിച്ചു എന്നാണ്.

അതേ പ്രതിയാണ്​ കൃത്യം നടക്കു​േമ്പാൾ പ്രായപൂർത്തിയായില്ല എന്ന പഴുതുപയോഗിച്ച്​ ഇരയാക്കപ്പെട്ട പെൺകുട്ടിയെക്കാൾ നിയമപരിരക്ഷയോടെ പുറത്തിറങ്ങി ജീവിക്കുന്നത്​. കുറ്റവാളിയായ അവനെ മൈനർ ആക്കി മാറ്റി ശിക്ഷ പരമാവധി കുറച്ചു മേടിച്ചുകൊടുത്തത്​ ശർമ്മയാണ്​. അതേസമയം, ഇത്തരം നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന്​ അതേ പ്രതിയെ കൊണ്ട്‌ തന്നെ പറയിപ്പിക്കുന്നുണ്ട്​. അങ്ങനെ പറയാൻ/ചിന്തിക്കാൻ തക്ക അനുഭവങ്ങൾ പ്രതിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതുകൊണ്ടാണത്​.

ജനക്ഷേമരാഷ്ട്രം എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്‍റെ അർഥം. എന്നാൽ, ഇവിടെ ഇന്ത്യ പൊലൊരു രാജ്യത്ത് അതിൽ സ്ത്രീയുടെ ഇടം എവിടെയെന്ന് കൂടിയുള്ള ചോദ്യത്തിലേക്ക് നയിച്ചുകൊണ്ട് തന്നെയാണ് 'ബ്രേക്ക്​ ദി റൂൾസ്​' അവസാനിപ്പിക്കുന്നത്​. സുനിൽ സുഗതയാണ് ബി.എ. ശർമ്മയായി എത്തിയിരിക്കുന്നത്. വിജയ് ആയി അഭിനയിക്കുന്നത് സംവിധായകനും എഴുത്തുകാരനുമായ പ്രണവ് ഏക തന്നെയാണ്. ഉമ കുമാരപുരത്തിന്‍റെ ഛായാഗ്രഹണം, പ്രേംസായിയുടെ എഡിറ്റിങ്​, ഷിയാദ്​ കബീറിന്‍റെ സംഗീതം എന്നിവയും മികച്ചുനിന്നു. ഭാഗ്യലക്ഷ്മി എസ്.ബി,പാർവതി മോഹൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കലാസംവിധാനം-അനൂപ് കെ. ബേബി, വസ്ത്രാലങ്കാരം-സുജേഷ് താനൂർ, മേക്കപ്പ്-റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജൻ എസ്. കല്ലായി, പ്രൊഡക്ഷൻ കൺട്രോളർ-വിപിൻ വർഗീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam short movie Break the rules
News Summary - Malayalam short movie Break the rules released
Next Story