Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightലോക്​ഡൗൺ ലംഘനത്തിന്​...

ലോക്​ഡൗൺ ലംഘനത്തിന്​ മുന്നറിയിപ്പുമായി 'ലോക്ക്​' ഹൃസ്വചിത്രം

text_fields
bookmark_border
Lock short film with warning for lock down violation
cancel

ലോക്​ഡൗൺ ലംഘിക്കുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകുന്ന ഹൃസ്വചിത്രം 'ലോക്ക്​' ശ്രദ്ധേയമാകുന്നു. രണ്ടു മിനിറ്റ്​ 46 സെക്കൻഡ്​ മാത്രമാണ്​ ചിത്രത്തിന്‍റെ ദൈർഘ്യം.

മൊബൈൽ ഫോണുകൾ കാമറയാക്കി പരസ്​പരം കാണാതെ വിഡിയോ കോളിലൂടെ സംവിധായകന്‍റെ നിർദേശത്തിന്​ അനുസരിച്ചായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. ഹൃസ്വ ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ ശിബി പോ​ട്ടോർ ആണ്​ ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

തൊടുപുഴ സ്വദേശി അൽത്താഫും മണ്ണുത്തി സ്വദേശിനി സ്​മിതയും പറവട്ടാനി സ്വദേശിനി നന്ദനയുമാണ്​ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​. അവരുടെ വീടുകളിൽ ഇരുന്നാണ്​ ഇവ ചിത്രീകരിച്ചിരിക്കുന്നത്​.

ചിത്രത്തിൽ തൃശൂർ സിറ്റി പൊലീസ്​ കമീഷണർ ആർ. ആദിത്യയും പിന്തുണ നൽകി. ലോക്ക്​ഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ ലംഘിക്കുന്നതിലൂടെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപായപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ സിനിമ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short filmLocklockdown violation
News Summary - Lock’ short film with warning for lock down violation
Next Story