Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightമീഡിയവണ്‍ അക്കാദമി...

മീഡിയവണ്‍ അക്കാദമി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്; എന്‍ട്രികള്‍ ക്ഷണിക്കുന്നു

text_fields
bookmark_border
entry Invited  For  Mediaone Accdemy Documentary short film fest
cancel

മീഡിയവണ്‍ അക്കാദമി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2019 ജനുവരി ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം, വീഡിയോ സ്‌റ്റോറി, മ്യൂസിക് വീഡിയോ, റാപ് മ്യൂസിക് വീഡിയോ, ആനിമേഷന്‍, ക്രിയേറ്റീവ് ആഡ് എന്നീ വിഭാഗങ്ങളിലെ ചിത്രങ്ങളാണ് അവാര്‍ഡിനും പ്രദര്‍ശനത്തിനും പരിഗണിക്കുക.

മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനും ഷോര്‍ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്‍ക്ക് 5,000 രൂപവീതവും അവാര്‍ഡ് തുകയായി നല്‍കും. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞെടുക്കുന്ന സംവിധായകന് മീഡിയവണ്‍ അക്കാദമി ഫെല്ലോഷിപ്പും നൽകും.

എന്‍ട്രികള്‍ https://mediaoneacademy.com/maff-2022/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായോ മീഡിയവണ്‍ അക്കാദമി, വെള്ളിപറമ്പ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ സമര്‍പിക്കാം. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി: 20 ഡിസംബര്‍ 2022.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Film
News Summary - entry Invited For Mediaone Accdemy Documentary short film fest
Next Story