Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_right'അരം' ടീസർ നിവിൻ പോളി...

'അരം' ടീസർ നിവിൻ പോളി റിലീസ്​ ചെയ്​തു

text_fields
bookmark_border
അരം ടീസർ നിവിൻ പോളി റിലീസ്​ ചെയ്​തു
cancel

കൊച്ചി: " അരം " കൊമേർഷ്യൽ ഹൃസ്വ ചിത്രത്തി​െൻറ ടീസർ പ്രശസ്​ത ചലച്ചിത്ര താരം നിവിൻ പോളി ത​െൻറ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്​തു. സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, അംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ചിത്രം അരവിന്ദ് മനോജാണ്​​ സംവിധാനം ചെയ്യുന്നത്​.

സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹൃസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്​തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് " അരം " നിർമിച്ചിരിക്കുന്നത് അരവിന്ദ് മനോജ്‌, സെബാസ്​റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസാണ്​ ഛായാഗ്രഹണം.

എഡിറ്റർ-ഫിൻ ജോർജ് വർഗീസ്, സംഗീതം-ക്രിസ്റ്റി ജോബി,സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, കളറിസ്റ്റ്-ലിജു പ്രഭാകരൻ,സൗണ്ട് മിക്​സിങ്-അനീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aram
Next Story