Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightപാടി അഭിനയിച്ചത് 21...

പാടി അഭിനയിച്ചത് 21 പൊലീസുകാർ; ഹിറ്റായി 'ശ്രാവണ പൗർണ്ണമി' ഓണ സം​ഗീത ആൽബം

text_fields
bookmark_border
പാടി അഭിനയിച്ചത് 21 പൊലീസുകാർ; ഹിറ്റായി ശ്രാവണ പൗർണ്ണമി ഓണ സം​ഗീത ആൽബം
cancel
ഓണാഘോഷം കെ​ങ്കേമമാക്കാൻ കോഴിക്കോട് സിറ്റി പോലീസ് ഒരുക്കിയ സം​ഗീത ആൽബത്തിന് സോഷ്യൽമീഡിയയിൽ നിറഞ്ഞ കൈയ്യടി. 'ശ്രാവണ പൗർണ്ണമി' എന്ന പേരിട്ടിരിക്കുന്ന ഓണ സം​ഗീത ആൽബം പൊലിസ് ഉദ്യോ​ഗസ്ഥനായ ദിലീപ് മനു ആണ് രചിച്ചത്. സനീഷ് എബ്രഹാം സംഗീതം നിർവഹിച്ചിരിക്കുന്ന ആൽബം കോഴിക്കോട് സിറ്റിയിലെ 21 പൊലിസ് ഉദ്യോഗസ്ഥർ ചേർന്നാണ് പാടി അഭിനയിച്ചത്. സുവീഷ് പി ആണ് സംവിധാനം.

ഐ.ജി.പി ക്രൈംബ്രാഞ്ച് അശോക് യാദവ് ഐ.പി.എസ്, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി എ അക്ബർ ഐ.പി.എസ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്.

റജി മാസ്റ്റർ ഗീത്മഹലും ശ്രീരാഗും ചേർന്നാണ് ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ: ജിനേഷ് സുകുമാരൻ, എഡിറ്റിങ്: തൻസിഹ് റഹ്മാൻ, അഭിനവ് ദിനേശ്, ആദർശ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musical albumonam 2022Onam Musical album
News Summary - 21 policemen sang and acted; 'Shravana Poornami' Onam Musical album
Next Story