വില 15 കോടി; 'സെക്‌സ് എജ്യുക്കേഷന്‍' സീരിസിലെ ഐക്കോണിക് വീട് വിൽപ്പനക്ക്
text_fields2019ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് നെറ്റ്ഫ്ലിക്സ് സീരീസാണ് 'സെക്‌സ് എജ്യുക്കേഷൻ'. ദിവസങ്ങൾക്ക് മുമ്പാണ് നെറ്റ്ഫ്ലിക്സിൽ ഇതിന്‍റെ നാലാം സീസൺ പ്രീമിയർ ചെയ്തത്. ലോറി നൺ ആണ് ഈ പരമ്പരയുടെ സൃഷ്ടാവ്. ഇപ്പോ ഇതാ 'സെക്‌സ് എജ്യുക്കേഷന്‍' സീരിസിൽ പ്രധാന കഥാപാത്രമായ ഓട്ടിസിന്‍റെയും സെക്‌സ് തെറപ്പിസ്റ്റായ അമ്മ ജീനിന്‍റെയും ഐക്കോണിക് വീട് വിൽപ്പനക്ക് എത്തിയിരിക്കുകയാണ്. നദീതീരത്തെ വീട് 1.5 ദശലക്ഷം പൗണ്ടിനാണ് (15 കോടിയിലധികം) ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.
ഹെയർഫോർഡ്ഷയറിലെ വൈ നദിക്ക് അഭിമുഖമായി സൈമണ്ട്സ് യാറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് കിടപ്പുമുറികളും മൂന്ന് കുളിമുറിയും അടങ്ങുന്ന വീട് മൂന്ന് നിലകളിലായി പരന്നുകിടക്കുന്നു. അടുക്കള, ഒരു പുൽത്തകിടി, വേനൽക്കാല വസതി, തോട്ടം, സ്വീഡിഷ് ഹോട്ട് ബാത്ത് എന്നിവയും ഇതിലുണ്ട്. 21 വർഷമായി ഷാലറ്റ് എന്നയാളാണ് ഈ വീട് സംരക്ഷിച്ചിരുന്നത്.
ബ്രിട്ടീഷ് നെറ്റ്ഫ്ലിക്സ് സീരീസായ 'സെക്‌സ് എജ്യുക്കേഷൻ' ആദ്യം പുറത്തിറങ്ങിയതു മുതൽ ലോകമാകമാനം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നാം സീസൺ അവസാനിച്ചതിന് ശേഷം നാലാം സീസണിനായി പലരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. സെപ്റ്റംബർ 21നാണ് സീരിസ് നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയത്. മിക്കവാറും എല്ലാ എപ്പിസോഡുകളിലും ഈ വീടും പരിസരവും കാണിച്ചിട്ടുണ്ട്. കഥാഗതിയിലെ ഒരു കേന്ദ്ര ലൊക്കേഷൻ തന്നെയായിരുന്നു അത്. സെക്‌സ് എജ്യുക്കേഷൻ ഉൾപ്പെടെ ചാനൽ 4 സീരീസ്, എക്‌സ്‌ട്രാഓർഡിനറി എസ്‌കേപ്‌സ് തുടങ്ങി നിരവധി സീരീസുകൾ ഈ വീട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

