Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightലൈ​ലാ മു​റാ​ദ്;...

ലൈ​ലാ മു​റാ​ദ്; ഇ​സ്രാ​യേ​ലി പൗ​ര​ത്വ വാ​ഗ്ദാ​നം തി​ര​സ്ക​രി​ച്ച ഈ​ജി​പ്ഷ്യ​ൻ ജൂ​ത​ന​ടി

text_fields
bookmark_border
ലൈ​ലാ മു​റാ​ദ്; ഇ​സ്രാ​യേ​ലി പൗ​ര​ത്വ വാ​ഗ്ദാ​നം   തി​ര​സ്ക​രി​ച്ച ഈ​ജി​പ്ഷ്യ​ൻ ജൂ​ത​ന​ടി
cancel
camera_alt

ലൈ​ലാ മു​റാ​ദ്

1922ൽ ​ഈ​ജി​പ്തി​ൽ എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം ജൂ​ത​ന്മാ​രു​ണ്ടാ​യി​രു​ന്നു. തു​ർ​ക്കി, മൊ​റോ​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ന്ന​പോ​ലെ, സ്​​പെ​യി​നി​ലെ മു​സ്‍ലിം ഭ​ര​ണ​പ​ത​നാ​ന​ന്ത​രം ഫെ​ർ​ഡി​നാ​ന്റ് രാ​ജ​കു​മാ​ര​ൻ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട യ​ഹൂ​ദ​രാ​ണ് ആ​ദ്യ​മാ​യി ഈ​ജി​പ്തി​ൽ കു​ടി​യേ​റി​യ​വ​ർ. അ​ക്കാ​ല​ത്ത് ക്രൈ​സ്ത​വ പീ​ഡ​ന​ത്തി​നി​ര​യാ​യ ജൂ​ത​ന്മാ​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​ത് മു​സ്‍ലിം രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു. അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ സ്പാ​നി​ഷ് ജൂ​ത​ന്മാ​രെ സൗ​ഹാ​ർ​ദ​ഹ​സ്തം നീ​ട്ടി സ്വീ​ക​രി​ച്ച മൊ​റോ​ക്കോ​യു​ടെ ക​ഥ ‘വേ​ലി ചാ​ടു​ന്ന പെ​ൺ​കി​നാ​ക്ക​ളി​ൽ’ ഫെ​മി​നി​സ്റ്റ് എ​ഴു​ത്തു​കാ​രി ഫാ​ത്തി​മ മ​ർ​നീ​സി പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

തു​ർ​ക്കി​യി​ൽ ത​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ട ദി​ന​ത്തി​ന്റെ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും പി​ൽ​ക്കാ​ല​ത്ത് ഇ​സ്ര​യേ​ലി​ല​ട​ക്ക​മു​ള്ള ജൂ​ത​ന്മാ​ർ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു അ​നു​സ്മ​ര​ണ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് മും​ബൈ​യി​ലെ ഇ​സ്രാ​യേ​ലി കോ​ൺ​സു​ലേ​റ്റ് (ഇ​ന്ത്യ ഇ​സ്രാ​യേ​ലി​നെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പും കോ​ൺ​സു​ലേ​റ്റ് ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു) എ​ഴു​പ​തു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ന്യൂ​സ് ഫ്രം ​ഇ​സ്രാ​യേ​ലി​ൽ വാ​യി​ച്ച​തോ​ർ​ക്കു​ന്നു. ഇ​സ്രാ​യേ​ൽ സ്ഥാ​പി​ത​മാ​കു​ന്ന​തി​ന് മു​മ്പ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം യ​ഹൂ​ദ​ന്മാ​ർ സ​മാ​ധാ​ന​പൂ​ർ​വം ജീ​വി​ച്ചു​പോ​ന്നി​രു​ന്നു. സി​ന​ഗോ​ഗും പ്ര​ത്യേ​ക ശ്മ​ശാ​ന​വു​മൊ​ക്കെ അ​വ​ർ​ക്ക് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. മ​നാ​മ​യു​ടെ മ​ധ്യേ സ​അ്സ​അ റോ​ഡി​ൽ ശ്മ​ശാ​ന​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​പ്പോ​ഴും കാ​ണാം. യ​ഹൂ​ദ ക​മ്യൂ​ണി​റ്റി നേ​താ​വ് ഇ​ബ്രാ​ഹിം നൂ​നു ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി​രു​ന്നു. യു.​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഹു​ദാ എ​സ്രാ ഇ​ബ്രാ​ഹീ​മും ഒ​രു ജൂ​ത വ​നി​ത​യാ​യി​രു​ന്നു. ഇ​സ്‍ലാം ആ​ശ്ലേ​ഷി​ച്ച മ​സ്ഊ​ദ ഷാ​വോ​ലി​ന്റെ ക​ഥ ബ​ഹ്റൈ​നി​ൽ പ്ര​സി​ദ്ധ​മാ​ണ്. അ​വ​രെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടു​കൂ​ടി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്ബ്നു ഈ​സ സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ല​രും ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യെ​ങ്കി​ലും ഇ​പ്പോ​ഴും മു​പ്പ​തോ​ളം യ​ഹൂ​ദ​ർ ബ​ഹ്റൈ​നി​ൽ ത​ന്നെ തു​ട​രു​ന്നു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് ഈ​ജി​പ്തി​ലെ​യും അ​വ​സ്ഥ. 1922ൽ ​എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം ഉ​ണ്ടാ​യി​രു​ന്ന ജൂ​ത​ജ​ന​സം​ഖ്യ 2004ലോ​ടെ നൂ​റി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങി. ഇ​സ്രാ​യേ​ലി​ൽ മ​ന്നാ​യും സ​ൽ​വാ​യും തേ​ടി​പ്പോ​യ​വ​രാ​യി​രു​ന്നു അ​വ​രി​ൽ ഏ​റെ​പേ​രും. എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​ന്റെ വ​ലി​യ പ്ര​ലോ​ഭ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ്വ​ന്തം ദേ​ശീ​യ​ത​യോ​ട് പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തി​യ​വ​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ലൈ​ലാ മു​റാ​ദ്

ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ജൂ​ത കു​ടി​യേ​റ്റം ത്വ​രി​ത​മാ​ക്കി​യ ഒ​രു ഘ​ട​ക​മാ​യി​രു​ന്നു 1954ലെ ‘​സൂ​സ​ന്നാ’ ഓ​പ​റേ​ഷ​ൻ. സൂ​യ​സ് ക​നാ​ലി​ൽ​നി​ന്ന് ബ്രി​ട്ടീ​ഷ് സേ​ന പി​ൻ​വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച സ​മ​യ​മാ​യി​രു​ന്നു അ​ത്. ആ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​പ്പി​ക്കാ​നാ​യി ഈ​ജി​പ്തി​ലെ ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ച് അ​ന്ന​ത്തെ ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ മ​ന്ത്രി ന​ഹാ​സ് ലാ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ട സ്ഫോ​ട​ന പ​ര​മ്പ​ര​യാ​ണ് ‘സൂ​സ​ന്നാ ഓ​പ​റേ​ഷ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ലാ​വ​ൻ അ​പ​വാ​ദം എ​ന്ന​പേ​രി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു. ചി​ല ഈ​ജി​പ്ഷ്യ​ൻ ജൂ​ത​ന്മാ​രെ​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ അ​തി​ന് ഉ​പ​ക​ര​ണ​മാ​ക്കി​യ​ത്. സ്ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ത് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടു. ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ണ്ണി​ൽ സം​ശ​യി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റാ​ൻ യ​ഹൂ​ദ സ​മൂ​ഹ​ത്തി​ന് പ്രേ​ര​ണ​യാ​യി. അ​തോ​ടൊ​പ്പം ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ വ​ല വീ​ശി​പ്പി​ടി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം വ​ലി​യ പ്ര​ലോ​ഭ​ന​ങ്ങ​ളും വെ​ച്ചു​നീ​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഓ​ഫ​ർ ല​ഭി​ച്ച താ​ര​മാ​യി​രു​ന്നു ഈ​ജി​പ്തി​ലെ ആ​ദ്യ​കാ​ല സി​നി​മാ ന​ടി​യാ​യ ലൈ​ലാ മു​റാ​ദ്.

ലി​ല്ലി​യാ​ൻ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ യ​ഥാ​ർ​ഥ പേ​ര്. സി​നി​മ​യി​ൽ വ​ന്ന​തോ​ടെ ലൈ​ലാ മു​റാ​ദ് എ​ന്ന് പേ​രു മാ​റ്റു​ക​യാ​യി​രു​ന്നു. 1918 ഫെ​ബ്രു​വ​രി 18ന് ​സ​ക്കി മു​റാ​ദ് മോ​ർ​ദി ഖാ​യ്-​ജ​മീ​ല സാ​ലോ​മോ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി കൈ​റോ​വി​ലെ ‘അ​ള്ളാ​ഹി​ർ’ കോ​ള​നി​യി​ലാ​ണ് ലൈ​ല​യു​ടെ ജ​ന​നം. കൈ​റോ​വി​ലെ നോ​ത്ര ദാം ​ഡെ​സ്​​പോ​ർ​ട്ട് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഗാ​യി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ലൈ​ല സം​ഗീ​ത​പ​ഠ​നം ന​ട​ത്തി​യ​ത് സം​ഗീ​ത​ജ്ഞ​ൻ ത​ന്നെ​യാ​യ പി​താ​വി​ൽ​നി​ന്നും ദാ​വൂ​ദ് ഹ​സ​നി​യി​ൽ​നി​ന്നു​മാ​ണ്. പ​തി​നാ​ലാം വ​യ​സ്സി​ൽ ത​ന്നെ അ​വ​ർ പാ​ട്ടി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സ്വ​കാ​ര്യ സ​ദ​സ്സു​ക​ളി​ലും പൊ​തു​വേ​ദി​ക​ളി​ലും പാ​ടി​ത്തു​ട​ങ്ങി​യ അ​വ​ർ ഈ​ജി​പ്ഷ്യ​ൻ റേ​ഡി​യോ നി​ല​യം (ദാ​റു​ൽ ഇ​ദാ​അ അ​ൽ​മി​സ്രി​യ്യ) സ്ഥാ​പി​ത​മാ​യ​തോ​ടെ 1934ൽ ​ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ എ​ന്ന വ്യ​വ​സ്ഥ​യി​ൽ റേ​ഡി​യോ​ക്ക് വേ​ണ്ടി പാ​ടാ​ൻ ക​രാ​ർ ചെ​യ്തു. ആ ​വ​ർ​ഷം ജൂ​ലൈ ആ​റി​ന് ‘യാ ​ഗ​സാ​ല​ൻ സാ​ൻ ഐ​നു​ഹു​ൽ കു​ഹ്ൽ’ (സു​റു​മ​യെ​ഴു​തി​യ മാ​ൻ ക​ണ്ണാ​ളേ) എ​ന്ന പാ​ട്ടോ​ടെ അ​തി​ന് ആ​രം​ഭം കു​റി​ച്ചു. പി​ന്നീ​ട് സി​നി​മാ രം​ഗ​​ത്തേ​ക്ക് മാ​റി​യ​തോ​ടെ ആ ​ക​രാ​ർ അ​വ​സാ​നി​ച്ചു. 1947ലാ​ണ് പി​ന്നീ​ട​വ​ർ ‘അ​ന​ഖ​ൽ​ബീ ദ​ലീ​ലി’ (എ​ൻ​മ​നം എ​ൻ​വ​ഴി കാ​ട്ടി) എ​ന്ന ഗാ​ന​ത്തോ​ടെ വീ​ണ്ടും പാ​ട്ട​ര​ങ്ങി​ൽ വ​രു​ന്ന​ത്. അ​വ​രു​ടെ റെ​ക്കോ​ഡ് ചെ​യ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ 1200ഓ​ളം വ​രും. മു​ഹ​മ്മ​ദ് ഫൗ​സി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ്, മു​നീ​ർ മു​റാ​ദ്, രി​യാ​ദ് സ​ൻ​ബാ​ത്തി, സ​ക്ക​രി​യ്യ അ​ഹ്മ​ദ്, ഖ​സ​ബ്ജി എ​ന്നീ പ്ര​ഗ​ല്ഭ സം​ഗീ​ത​ജ്ഞ​ന്മാ​രാ​ണ് ആ ​ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത്.

വെ​ള്ളി​ത്തി​ര​യി​ൽ

1935ൽ ‘​ദ​ഹാ​യാ’ (ഇ​ര​ക​ൾ) എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി അ​വ​ർ മു​ഖം കാ​ണി​ക്കു​ന്ന​ത്. അ​ത് പ​ക്ഷേ, ഒ​രു ഗാ​ന​രം​ഗ​ത്ത് മാ​ത്ര​മാ​യി​രു​ന്നു. 1937ൽ ​സം​വി​ധാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ യ​ഹ്‍യാ​ൽ ഹു​ബ്ബ് (പ്രേ​മ വി​ജ​യം) എ​ന്ന പ​ട​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ലൈ​ല​യു​ടെ താ​ര​ശോ​ഭ തി​ള​ങ്ങി​ത്തു​ട​ങ്ങി​യ​ത്. 1955ൽ ​ഹു​സൈ​ൻ സി​ദ്ഖി​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ച ‘അ​ൽ ഹ​ബീ​ബു​ൽ മ​ജ്ഹൂ​ൽ (അ​ജ്ഞാ​ത കാ​മു​ക​ൻ) ആ​ണ് അ​വ​രു​ടെ അ​വ​സാ​ന പ​ടം. അ​തി​നു​ശേ​ഷം റേ​ഡി​യോ​വി​ൽ കു​റ​ച്ചു​കാ​ലം ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തൊ​ഴി​ച്ച് നി​റു​ത്തി യാ​ൽ വെ​ള്ളി​ത്തി​ര​യോ​ട് പൂ​ർ​ണ​മാ​യും വി​ട​വാ​ങ്ങു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ക്കാ​ല​യ​ള​വി​ൽ 27 പ​ട​ങ്ങ​ളി​ലാ​ണ് അ​വ​ർ അ​ഭി​ന​യി​ച്ച​ത്. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ്, ഇ​ബ്രാ​ഹിം ഹ​മൂ​ദ, അ​ഹ്മ​ദ് സാ​ലിം, മു​ഹ​മ്മ​ദ് ഫൗ​സി തു​ട​ങ്ങി​യ പ്ര​ശ​സ്ത നാ​യ​ക ന​ട​ന്മാ​രോ​ടൊ​പ്പ​മെ​ല്ലാം അ​വ​ർ അ​ഭി​ന​യി​ക്ക​യു​ണ്ടാ​യെ​ങ്കി​ലും അ​ൻ​വ​ർ വ​ജ്ദി, യൂ​സു​ഫ് വ​ഹ​ബി, ഹു​സൈ​ൻ സി​ദ്ഖി എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യാ​ണ് അ​വ​ർ ഏ​റ്റ​വു​മ​ധി​കം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. 1998ൽ ​കൈ​റോ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വ് ന​ൽ​കു​ക​യു​ണ്ടാ​യി. ന​ടി ലൈ​ലാ അ​ല​വി​യാ​ണ് അ​ത് ഏ​റ്റു​വാ​ങ്ങി​യ​ത്. 2018ൽ ​ഊ​ജി​പ്ത് അ​വ​രു​ടെ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ച​ത് അ​നു​സ്മ​ര​ണീ​യ​മാ​ണ്.

ഇ​സ്രാ​യേ​ലി​ലേ​ക്ക് ക്ഷ​ണം

ലൈ​ലാ മു​റാ​ദി​ന്റെ താ​ര​ശോ​ഭ ഇ​സ്രാ​യേ​ലി​ന്റെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ഇ​സ്രാ​യേ​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ അ​വ​ർ​ക്ക് അ​വി​ടെ​നി​ന്ന് ക്ഷ​ണം വ​രാ​ൻ തു​ട​ങ്ങി. വോ​യ്സ് ഓ​ഫ് ഇ​സ്രാ​യേ​ലി​ന്റെ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ, തൈ​സീ​ർ എ​ല്ലീ​സും ഇ​സ്രാ​യേ​ലി പ്ര​ക്ഷേ​പ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ​ജി​പ്ഷ്യ​ൻ യ​ഹൂ​ദ വം​ശ​ജ ലി​താ അ​ഫീ​ഹാ​നും ഇ​സ്രാ​യേ​ലി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​വ​ർ​ക്ക് പ​ല മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളും വെ​ച്ചു​നീ​ട്ടി. പി​ൽ​ക്കാ​ല​ത്ത് ഇ​സ്രാ​യേ​ലി വി​ദേ​ശ​കാ​ര്യ വ​കു​പ്പ് വ​ഴി​യും അ​വ​ർ​ക്ക് ഓ​ഫ​റു​ക​ൾ ല​ഭി​ച്ചു. കൈ​റോ​വി​ലെ ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ലെ മീ​ഡി​യാ അ​റ്റാ​ഷെ കൂ​ടി​ക്കാ​ഴ്ച​ക്ക് അ​വ​സ​രം ചോ​ദി​ക്ക​യു​ണ്ടാ​യെ​ങ്കി​ലും അ​വ​ര​ത് നി​ര​സി​ക്ക​യാ​ണു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലി പ്ര​സി​ഡ​ന്റ് ഷി​മോ​ൺ പെ​ര​സി​ൽ നി​ന്നാ​യി​രു​ന്നു അ​വ​സാ​ന​ത്തെ ഓ​ഫ​ർ. ഇ​സ്രാ​യേ​ലി​ന്റെ അം​ബാ​സ​ഡ​ർ അ​റ്റ് ലാ​ർ​ജ് ആ​യി നി​യ​മി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ഗ്ദാ​നം. താ​ൻ ഈ​ജി​പ്തു​കാ​രി​യും മു​സ്‍ലി​മു​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ർ പെ​ര​സി​ന്റെ ഓ​ഫ​ർ നി​രാ​ക​രി​ച്ച​ത്.

മ​തം​മാ​റ്റം

ഇ​തി​ന​കം ലൈ​ലാ മു​റാ​ദ് ഇ​സ്‍ലാം​മ​തം ആ​ശ്ലേ​ഷി​ച്ചി​രു​ന്നു. ശാ​ദി​യ അ​ൽ വാ​ദി’ എ​ന്ന പ​ട​ത്തി​ൽ ഉ​റ​ച്ച ഫ​ല​സ്തീ​നി അ​നു​കൂ​ലി​യാ​യാ​ണ് അ​വ​രു​ടെ അ​ഭി​ന​യം എ​ന്ന​തും സ്മ​ര​ണീ​യ​മാ​ണ്. അ​തി​ൽ റെ​ഡ്ക്ര​സ​ന്റ് വ​ള​ണ്ടി​യ​റാ​യി ഫ​ല​സ്തീ​നി ഭ​ട​ന്മാ​രെ പ​രി​ച​രി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ റോ​ൾ. 1954ൽ ​അ​വ​ർ നി​ർ​മി​ച്ച ‘അ​ൽ ഹ​യാ​ത്ത് അ​ൽ ഹു​ബ്ബ്’ (ജീ​വി​തം പ്ര​ണ​യം ത​ന്നെ) എ​ന്ന ചിത്രം ഫ​ല​സ്തീ​ൻ ഭ​ട​ന്മാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​ണ്. അ​തി​ൽ ‘യാ ​റാ​യി​ഹ് അ​ലാ സ​ഹ്റാ സീ​നാ/​സ​ല്ലിം ലീ ​അ​ലാ ജ​യ്ശി​ന​ല്ലീ ഹാ​മീ​നാ’ (സി​നാ മ​രു​ഭൂ​മി​യി​ലേ​ക്ക് പോ​കു​ന്ന ധീ​ര ഭ​ടാ, ഞ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന സേ​ന​ക്ക് എ​ന്റെ അ​ഭി​വാ​ദ്യ​മ​റി​യി​ക്കൂ) എ​ന്ന പാ​ട്ട് പ്ര​സി​ദ്ധ​മാ​ണ്. യാ​റാ​യ്ഹീ​ൻ ലി​ന്ന ബി​യ്യി​ൽ ഗാ​ലി/​ഹ​നീ അ​ൻ​ല​കും വ ​ഉ​ഖ്ബാ​ലി (മു​ത്തു​ന​ബി​യെ കാ​ണാ​ൻ പോ​ണോ​രേ/ നി​ങ്ങ​ൾ​ക്ക് ശാ​ന്തി/ എ​നി​ക്കും പു​ണ്യം) എ​ന്ന അ​വ​രു​ടെ സി​നി​മാ​ഗാ​നം മ​ക്കാ തീ​ർ​ഥാ​ട​ക​രെ യാ​ത്ര അ​യ​ക്കു​ന്ന വേ​ള​യി​ൽ ഇ​ന്നും ആ​ളു​ക​ളു​ടെ ചു​ണ്ടി​ൽ ത​ത്തി​ക്ക​ളി​ക്കു​ന്ന പാ​ട്ടാ​ണ്.

ലൈ​ല​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​ശ്റ​ഫ് ഗ​രീ​ബ് എ​ഴു​തി​യ ജീ​വ​ച​രി​ത്ര​ത്തി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഒ​രു പു​ല​ർ​ക്കാ​ല ബാ​ങ്കു​വി​ളി കേ​ട്ടു ഉ​ണ​ർ​ന്ന അ​വ​ർ ഭ​ർ​ത്താ​വ് അ​ൻ​വ​ർ വി​ജ്ദി​യെ (സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​ൻ​വ​ർ പി​ന്നീ​ട് അ​വ​രു​മാ​യി വേ​ർ​പി​രി​യു​ക​യു​ണ്ടാ​യി) വി​ളി​ച്ചു​ണ​ർ​ത്തു​ന്നി​ട​ത്താ​ണ് അ​തി​ന്റെ തു​ട​ക്കം. അ​മ്പ​ര​പ്പോ​ടെ ഉ​റ​ക്ക​മു​ണ​ർ​ന്ന അ​ൻ​വ​റി​നോ​ട് എ​ന്തു​കൊ​ണ്ട് ഇ​തേ​വ​രെ ത​ന്നോ​ട് മു​സ്‍ലി​മാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ചോ​ദ്യം. മ​തം വ്യ​ക്തി​പ​ര​മാ​യ കാ​ര്യം മാ​ത്ര​മാ​യേ താ​ൻ ക​ണ്ടി​ട്ടു​ള്ളൂ എ​ന്നും വി​വാ​ഹ​ത്തി​ൽ അ​തൊ​രു പ​രി​ഗ​ണ​ന​യാ​യി​രു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​പ്പോ​ൾ അ​ൻ​വ​റി​ന്റെ മ​റു​പ​ടി. പ​ക്ഷേ, അ​പ്പോ​ൾ​ത​ന്നെ അ​വ​ർ അം​ഗ​ശു​ദ്ധി വ​രു​ത്തി ഭ​ർ​ത്താ​വി​നൊ​പ്പം പ്ര​ഭാ​ത പ്രാ​ർ​ഥ​ന ന​ട​ത്തി. നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ഇ​രു​വ​രും അ​സ്ഹ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ണ്ഡി​ത​നാ​യ ശൈ​ഖ് മ​ഹ്മൂ​ദ് അ​ബു​ൽ ഉ​യൂ​നി​ന്റെ സ​ന്നി​ധി​യി​ൽ ചെ​ന്ന് ഇ​സ്‍ലാം ആ​ശ്ലേ​ഷ​ത്തി​ന്റെ ഔ​പ​ചാ​രി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

പു​ല​ർ​ക്കാ​ല ബാ​​ങ്കൊ​ലി കേ​ൾ​ക്കു​മ്പോ​ഴൊ​ക്കെ താ​ൻ ഈ ​ആ​ഗ്ര​ഹം മ​ന​സ്സി​ൽ താ​ലോ​ലി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വി​നോ​ട് അ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പു​ല​ർ​വേ​ള​ക​ളി​ൽ കൈ​റോ​വി​ലെ മ​സ്ജി​ദു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ബാ​​ങ്കൊ​ലി​യു​ടെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളെ കു​റി​ച്ച് എ​സ്.​കെ. പൊ​റ്റ​ക്കാ​ട് അ​ളാ​കാ​പു​രി ഹോ​ട്ട​ലി​ൽ 'ദേ​ശ​ത്തി​ന്റെ ക​ഥ'​യു​ടെ പ്ര​കാ​ശ​ന​വേ​ള​യി​ൽ അ​നു​സ്മ​രി​ച്ച​ത് ഓ​ർ​ക്കു​ന്നു. അ​ത് ന​മ്മു​ടെ നാ​ട്ടി​ലെ വി​ലാ​പ ബാ​ങ്ക് പോ​ലെ​യ​ല്ല. വെ​ളി​ച്ചം പ​ര​ന്ന് തു​ട​ങ്ങു​മ്പോ​ൾ സു​ബ്ബ​ല​ക്ഷ്മി​യു​ടെ ന​വ​സു​പ്ര​ഭാ​തം കേ​ൾ​ക്കു​മ്പോ​ഴും ക​ർ​ണ​പീ​യൂ​ഷ​ത്തി​ന്റെ ആ ​മ​ധു​രാ​നു​ഭൂ​തി ഹൃ​ദ​യാ​ന്ത​രാ​ള​ത്തി​ൽ അ​ല​ക​ളു​ണ്ടാ​ക്കും.

ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ലൈ​ലാ മു​റാ​ദ് ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും യ​ഹൂ​ദ മ​ത​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യ അ​വ​ർ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന് അ​മ്പ​തി​നാ​യി​രം ഈ​ജി​പ്ഷ്യ​ൻ പൗ​ണ്ട് സം​ഭാ​വ​ന ചെ​യ്തെ​ന്നും അ​വ​ർ​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. അ​ന്ന​വ​ർ പാ​രീ​സി​ലാ​യി​രു​ന്നു. അ​വ​രു​ടെ പാ​സ്​​പോ​ർ​ട്ട് രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി പാ​രീ​സി​ലെ ഈ​ജി​പ്ഷ്യ​ൻ എം​ബ​സി ത​ന്നെ ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. ലൈ​ലാ മു​റാ​ദ് ത​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ ​ദു​ഷ്പ്ര​വാ​ദ​ങ്ങ​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ണു. അ​ൽ ‘ക​വാ​കി​ബ്’ (താ​ര​ങ്ങ​ൾ) മാ​ഗ​സി​നി​ൽ അ​വ​ർ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലും ഈ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യു​ണ്ടാ​യി.

പി​ന്നീ​ട് 1995ൽ ​നി​ര്യാ​ത​യാ​യ ശേ​ഷം ഇ​സ്രാ​യേ​ലി​ലെ ഇ​റാ​ഖി വം​ശ​ജ​നാ​യ ഒ​രു യ​ഹൂ​ദ​ൻ നി​ർ​മി​ച്ച അ​വ​രു​ടെ ഒ​രു ബ​യോ​പി​ക്കി​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​യാ​യി​ട്ടാ​ണ് അ​വ​ർ മ​തം മാ​റി​യ​തെ​ന്ന് ആ​രോ​പി​ക്ക​യു​ണ്ടാ​യി. ത​ന്റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ കു​ത്സി​ത ശ്ര​മ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ഒ​സ്യ​ത്ത് രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു മ​ക​ൻ ഫ​ത്വീ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ത​ന്നെ​യാ​ണ് അ​തി​ന് മ​റു​പ​ടി പ​റ​യാ​ൻ അ​ന്ന് രം​ഗ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld NewsLaila MuradJewish actress
News Summary - Laila Murad- Jewish actress
Next Story