Begin typing your search above and press return to search.
exit_to_app
exit_to_app
മന്ദാകിനി മുതൽ മമത കു​ൽക്കർണി​ വരെ; ബോളിവുഡിലെ ആ നായികമാർ ഇന്നെവിടെയാണ്​?
cancel
Homechevron_rightEntertainmentchevron_rightNostalgiachevron_rightമന്ദാകിനി മുതൽ മമത...

മന്ദാകിനി മുതൽ മമത കു​ൽക്കർണി​ വരെ; ബോളിവുഡിലെ ആ നായികമാർ ഇന്നെവിടെയാണ്​?

text_fields
bookmark_border

രു സിനിമ കൊണ്ടോ മനസ്സിലുറച്ചുപോയ ഒരു കഥാപാത്രം വഴിയോ ബോളിവുഡി​െൻറ മുഴ​ുവൻ ശ്രദ്ധയുമാവാഹിച്ച ഒരുപാട്​ നായികമാരുണ്ട്​. ഹിറ്റ്​ സിനിമകളിലെ സാന്നിധ്യമായി, നേരമിരുട്ടി വെളുക്കു​േമ്പാഴേക്ക്​ താരത്തിളക്കത്തി​െൻറ ഉത്തുംഗതയിൽ വിരാജിച്ചവർ. പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ അത്രമേലിഷ്​ടത്തോടെ താരശോഭയിൽ പരിലസിച്ച ചില നടിമാർ പക്ഷേ, പിന്നീട്​ ആ പകിട്ടിനൊപ്പം നിലയുറപ്പിക്കാനാവാതെ വീണുപോയവരാണ്​. പ്രശസ്​തിയുടെ കൊടുമുടിയിൽനിൽക്കെ വിട്ടുപോയവരുമുണ്ട്​ അക്കൂട്ടത്തിൽ. ഒറ്റപ്പെട്ട ചിലർ വിവാദങ്ങൾക്കൊപ്പം മറഞ്ഞുപോയിട്ടുമുണ്ട്​. സിനിമാ സ്വപ്​നങ്ങളുടെ ഈ മോഹനഭൂമികയിൽ ഓരോ വർഷവും അവതരിക്കുന്ന താരങ്ങളിൽ ദശാബ്​ദങ്ങളോളം കത്തിനിൽക്കുന്നവരുമുണ്ട്​. മന്ദാകിനിയും മമതാ കുൽക്കർണിയും മുതൽ അയേഷ ജുൽക്കയും അനു അഗർവാളും വരെ, ഏറെ പ്രതീക്ഷ നൽകിയ താരോദയങ്ങൾക്കുശേഷം പൊടുന്നനെ അസ്​തമിച്ചുപോയ ചില ബോളിവുഡ്​ നടിമാരെ ഓർമിക്കുകയാണിവിടെ...

മമത കുൽക്കർണി


മമത കുൽക്കർണി

നാനാ പടേക്കർ നായകനായ തിരംഗയിലൂടെ 1992ലാണ്​ മമത കുൽക്കർണി ബോളിവുഡിലെത്തുന്നത്​. പിന്നീട്​ ആഷിഖ്​ ആവാരാ, വഖ്​ത്​ ഹമാരാ ഹേ, ക്രാന്തിവീർ, കരൺ അർജുൻ, സബ്​സേ ബഡാ ഖിലാഡി, ബാസി തുടങ്ങിയ ഒരുപാട്​ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന മമത ഹിന്ദി ചലച്ചിത്ര ലോകത്തെ മുൻനിര നടിമാരി​ലൊരാളായി. എന്നാൽ, പൊടുന്നനെയെന്നോണം അഭ്രപാളികളിൽനിന്ന്​ അപ്രത്യക്ഷയായ അവരുടെ പേര്​ മയക്കുമരുന്ന്​ രാജാവ്​ വിക്കി ഗോസ്വാമിയോടൊപ്പം ചേർത്താണ്​ വാർത്തകളിൽ നിറഞ്ഞത്​. താനെ ​പൊലീസ്​ രജിസ്​റ്റർ ചെയ്​ത കോടികളുടെ മയക്കുമരുന്ന്​ ഇടപാട്​ കേസിൽ കുറ്റാരോപിതയായി മമതയുടെ പേരും ചേർക്കപ്പെട്ടു. ഇന്ത്യയിൽ പ്രവേശിച്ചാൽ പൊലീസ്​ പിടിയിലാകുമെന്നതിനാൽ അവർ കെനിയയിൽ താമസമാക്കിയെന്നും ആത്​മീവ വഴികളി​േലക്ക്​ തിരിഞ്ഞുവെന്നുമാണ്​ റിപ്പോർട്ട്​.

മീനാക്ഷി ശേഷാദ്രി


മീനാക്ഷി ശേഷാദ്രി

1983ൽ ജാക്കി ഷ്​റോഫി​െൻറ നായികയായി ഹീറോയിൽ അരങ്ങേറിയ മീനാക്ഷിക്ക്​ പിന്നീട്​ ബോളിവുഡിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മേരീ ജങ്​, ദാമിനി, പായൽ, ഘർ ഹോ തോ ഐസാ തുടങ്ങിയ ചിത്രങ്ങളിലുടെ അവർ സ്വന്തം സ്​ഥാനം അരക്കിട്ടുറപ്പിച്ചു. 1996ൽ 'ഘാതകി'ൽ അഭിനയിച്ചശേഷം ​േബാളിവുഡിൽനിന്ന്​ മീനാക്ഷി പൊടുന്നനെ അപ്രത്യക്ഷയായി. ഇപ്പോൾ യുനൈറ്റഡ്​ സ്​റ്റേറ്റ്​സിലാണ്​ താമസം.

അനു അഗർവാൾ


അനു അഗർവാൾ

സൂപ്പർഹിറ്റ്​ ചിത്രമായ ആഷിഖിയിലൂടെ താരപദവിയിലേക്ക്​ ഉദിച്ചുയരുകയായിരുന്നു അനു അഗർവാൾ. കിങ്​ അങ്കിൾ, ഖൽ നായിക തുടങ്ങിയ ചിത്രങ്ങളും അനുവി​െൻറ ഗ്രാഫുയർത്തി. എന്നാൽ, 1999ൽ മരണത്തെ മുഖാമുഖം കണ്ട ഒരു അപകടത്തിലൂടെ അവരുടെ ജീവിതം കീഴ്​മേൽ മറിഞ്ഞു. ഒരു മാസത്തോളം അബോധാവസ്​ഥയിലായിരുന്ന ശേഷമാണ്​ അവർ ജീവിതത്തിൽ തിരിച്ചെത്തിയത്​. പിന്നീട്​ പക്ഷാഘാതവും അവരെ തളർത്തി. 'മരണത്തിൽനിന്ന്​ തിരിച്ചുവന്ന ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ' എന്ന പേരിൽ അനു ആത്​മകഥ എഴുതി.

മന്ദാകിനി


മന്ദാകിനി കുടുംബത്തോടൊപ്പം

1985ൽ രാജീവ്​ കപൂറി​െൻറ നായികയായി 'രാം തേരി ഗംഗാ മെയിലി'യിൽ അഭിനയിച്ച​േതാടെ ചലച്ചിത്ര പ്രേമികൾക്കിടയിൽ മന്ദാകിനി സുപരിചിതയായി. വമ്പൻ ഹിറ്റായ ആ സിനിമക്കുപിന്നാലെ ഡാൻസ്​ ഡാൻസ്​, കഹാ ഹേ കാനൂൻ തുടങ്ങിയ ചിത്രങ്ങളുമെത്തിയെങ്കിലും അവ ബോക്​സോഫിസിൽ പരാജയമായി. 1996ൽ സോർദാറിൽ അഭിനയിച്ചശേഷം മന്ദാകിനി ബോളിവുഡിൽനിന്ന്​ പിൻവലിയുകയായിരുന്നു.

കിമി കട്​കർ


കിമി കട്​കർ മകൻ സിദ്ധാർഥിനോടൊപ്പം

തകർപ്പൻ വിജയമായ 'ഹം' എന്ന അമിതാഭ്​ ബച്ചൻ ചിത്രത്തിലെ 'ജുമ്മാ ചുമ്മാ ദേ ദേ' എന്ന സൂപ്പർ ഹിറ്റ്​ ഗാനരംഗത്തിലൂടെ ഓർമിക്കപ്പെടുന്ന നടിയാണ്​ കിമി കട്​കർ. ജൈസി കർനി വൈസി ഭർനി, അഡ്​വെ​ഞ്ചേഴ്​സ്​ ഓഫ്​ ടാർസൻ, മേരാ ലാഹൂ, ഖൂൻ കാ കർസ്​ തുടങ്ങി 1985നും 92നുമിടക്ക്​ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട്​ പരസ്യചിത്ര നിർമാതാവ്​ ശാന്തനു ഷിയോറെയെ വിവാഹം കഴിച്ച്​ ഇപ്പോൾ ആസ്​ട്രേലിയയിൽ മെൽബണിൽ താമസം.

ഫാറ


ഫാറയും തബുവും

നടി താബുവി​െൻറ മൂത്ത സഹോദരിയാണ്​ ഫാറ. യഷ്​രാജ്​ ഫിലിംസി​െൻറ ഫാസ്​ലേയിലൂടെ സ്വപ്​നതുല്യമായ അരങ്ങേറ്റം കുറിക്കാനായെങ്കിലും അഭിനയിച്ച ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറാതിരുന്നത്​ കരിയറിൽ തിരിച്ചടിയായി. നസീബ്​ അപ്​നാ അപ്​നാ, ഇമാൻദാർ, ഘർ ഘർ കി കഹാനി, യതീം തുടങ്ങിയ ചിത്രങ്ങളിലായി ഋഷി കപൂർ, ഗോവിന്ദ, സഞ്​ജയ്​ ദത്ത്​, സണ്ണി ഡിയോൾ അടക്കമുള്ളവരുടെ നായികയായി അഭിനയിച്ചു. 2005ൽ ഷാഹിദ്​ കപൂറിനൊപ്പം അഭിനയിച്ച ശിക്കാർ ആണ്​ അവസാന ചിത്രം.

അയേഷ ജുൽക്ക


അയേഷ ജുൽക്ക

1990കളിൽ ഹിന്ദി ചലച്ചിത്രലോകത്ത്​ നിറഞ്ഞുനിന്ന താരമായിരുന്നു അയേഷ ജുൽക്ക. ആമിർ ഖാ​െൻറ നായികയായി അഭിനയിച്ച ജോ ജീത്താ വഹി സിക്കന്ദർ അടക്കം നിരവധി സൂപ്പർഹിറ്റ്​ സിനിമകളിൽ അഭിനയിക്കുകയും ചെയ്​തു. വഖ്​ത്​ ഹമാരാ ഹേ, മാസൂം, ഖിലാഡി, ദലാൽ, ബാൽമാ, സംഗ്രാം തുടങ്ങിയ ചിത്രങ്ങളിൽ അവർ ത​െൻറ നടന ​ൈവഭവം പ്രകടമാക്കി. 2006ൽ ജനനിയിൽ അഭിനയിച്ചശേഷം ബോളിവുഡിൽ അയേഷ ജുൽകയുടെ സാന്നിധ്യമുണ്ടായത്​ 2018ൽ ജീനിയസ്​ എന്ന ചിത്രത്തിലെ അമ്മവേഷത്തിലാണ്​.

ഗ്രേസി സിങ്​


ഗ്രേസി സിങ്​

അനിൽ കപൂറും ക​ജോളും മുഖ്യ​വേഷത്തിലഭിനയിച്ച 'ഹം ആപ്​കേ ദിൽ​ മേം രഹ്​തേ ഹേ' എന്ന ചിത്രത്തിലാണ്​ ഗ്രേസി സിങ്ങി​െൻറ ബോളിവുഡ്​ അരങ്ങേറ്റം. എന്നാൽ, 2001ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയി​ൽ ആമിർ ഖാ​െൻറ നായികാവേഷമാണ്​ ​​േഗ്രസിക്ക്​ താരപരിവേഷം നേടിക്കൊടുത്തത്​. അർമാൻ, ഗംഗാജൽ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. സഞ്​ജയ്​ ദത്ത്​ നായകനായ മുന്നാ ഭായി എം.ബി.ബി.എസ്​ ആയിരുന്നു ഗ്രേസിയുടെ അവസാനത്തെ ബിഗ്​ റിലീസ്​. തെലുഗ്​, പഞ്ചാബി, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗാളി സിനിമകളിലും അഭിനയിച്ച ഗ്രേസി സിങ്​ മലയാളത്തിൽ മമ്മൂട്ടി നായകനായ ലൗഡ്​ സ്​പീക്കറിലും അഭിനയിച്ചിരുന്നു.

Show Full Article
TAGS:Mandakini Mamta Kulkarni Gracy Singh Bollywood actresses 
News Summary - Bollywood actresses who disappeared from silver screen after gaining success
Next Story