Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'വർത്തമാന'ത്തിലെ...

'വർത്തമാന'ത്തിലെ ആദ്യഗാനം ഇറങ്ങി

text_fields
bookmark_border
വർത്തമാനത്തിലെ ആദ്യഗാനം ഇറങ്ങി
cancel

പാർവതി തിരുവോത്ത്​ നായികയായ 'വർത്തമാന'ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങൾ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരാണ്​ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ 'സിന്ദഗി ഗാനം' റിലീസ്​ ചെയ്​തത്​. 'വിണ്ണിലെ തേൻ തെന്നൽ ചിറകോ' എന്ന്​ തുടങ്ങുന്ന ഗാനം എഴുതിയത്​ വിശാൽ ജോൺസണും സംഗീതം നൽകി ആലാപിച്ചിരിക്കുന്നത്​ ഹിഷാം അബ്​ദുൽ വഹാബും ആണ്​. ​

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം സിദ്ധാർഥ്​ ശിവ ആണ്​ സംവിധാനം ചെയ്യുന്നത്​. കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുൽ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂനിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് 'വര്‍ത്തമാന'ത്തിന്‍റെ പ്രമേയം. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാർഥിനി ആയാണ്​ പാർവതി എത്തുന്നത്​. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച്​ 12നാണ്​ റിലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvathi thiruvothVarthamanam movie
News Summary - Zindagi song of Varthamanam movie released
Next Story