24 മണിക്കൂറിനുള്ളിൽ 46 ദശലക്ഷം വ്യൂസ്! ജവാനിലെ ഗാനം വൈറലാവുന്നു
text_fieldsഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രിവ്യൂ ചർച്ചയായതിന് പിന്നാലെ സിനിമയിലെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് ആലപിച്ച 'സിന്ദ ബാന്ദ' എന്ന ഗാനമാണ് റിലീസ് ചെയ്തത്. ജൂലൈ 31 ന് റിലീസ് ചെയ്ത ഗാനം 24 മണിക്കൂറുകൊണ്ട് 46 മില്യൺ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. പാട്ട് യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
ഇർഷാദ് കാമിൽ ആണ് ഗാനം രചിച്ചിരിക്കുന്നത്. ഹിന്ദി ഗാനത്തിനൊപ്പം ഷാരൂഖ് ഖാന്റെ സംഭാഷണശകലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാഗം ഇല്ലാതെയാണ് ഗാനത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങിയത്. വിവേക് ആണ് തമിഴ്ഗാനത്തിന്റെ രചന. ഷോബി പോൾരാജ് നൃത്തസംവിധാനം നിർവഹിച്ച ഗാനരംഗത്തിൽ ആയിരത്തോളം നർത്തകരാണ് അണിനിരന്നത്. 15 കോടിയാണ് ഗാനരംഗത്തിന്റെ മുതൽമുടക്കെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. അഞ്ചുദിവസത്തോളം എടുത്താണ് ഗാനം ചിത്രീകരിച്ചതെന്ന വാർത്തകളും ഉണ്ടായിരുന്നു.
ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കാമിയോ റോളിൽ ദീപിക പദുകോണും സിനിമയുടെ ഭാഗമാവുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

