ധ്യാൻ ശ്രീനിവാസന്‍റെ പ്രണയഗാനം; 'ഒരു വടക്കൻ തേരോട്ട'ത്തിലെ വിഡിയോ സോങ് എത്തി
text_fieldsഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ ഏ.ആർ. ബിനുൻരാജിന്‍റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിന്‍റെ നായികയാകുന്നത്. അനുരാഗിണി ആരാധികേ ...എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പ്രകാശനം ചെയ്തത്. വാസുദേവ് കൃഷ്ണൻ, നിത്യാ മാമ്മൻ എന്നിവർ ആലപിച്ച മനോഹരമായ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്.
ഓട്ടോറിഷ തൊഴിലാളിയായ സാധാരണക്കാരനായ ഒരു യുവാവിന്‍റെ ജീവിത കഥയാണ് മലബാറിന്‍റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.
മാളവികാ മേനോൻ, ധർമജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ, ആനന്ദ്, രാജേഷ് കേശവ്, രാജ് കപൂർ , ദിനേശ് പണിക്കർ, ദിലീപ് മേനോൻ, നാരായണൻ നായർ, കിരൺ കുമാർ, അംബിക മോഹൻ,സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.
കോ-പ്രൊഡ്യൂസേർസ് - സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്. തിരക്കഥ -സനു അശോക്. ഹസീന എസ്. കാനമാണ് മറ്റൊരു ഗാനരചയിതാവ്. ഛായാഗ്രഹണം - പവി.കെ. പവൻ. എഡിറ്റിങ് - ജിതിൻ. കലാസംവിധാനം - ബോബൻ. മേക്കപ്പ് - സനൂപ് രാജ്. കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്ദ്രൻ. സ്റ്റിൽസ് - ഷുക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഡിസൈനർ - അമൃതാ മോഹൻ. പ്രൊഡക്ഷൻ മാനേജേഴ്സ് - ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ, പ്രൊഡക്ഷൻ കൺട്രോളർ - എസ്സ.കെ. എസ്തപ്പാൻ. വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം നവംബറിൽ പ്രദർശനത്തിന് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

