പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന 'കുരുതി' എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്. വേട്ട മൃഗം എന്ന പാട്ടിെൻറ ലിറിക് വിഡിയോയാണ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൽ ഹഖും രെശ്മി സതീശും ചേർന്നാണ്.
മനു വാര്യർ സംവിധാനം ചെയ്തിരിക്കുന്ന കുരുതി ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. അനീഷ് പള്ള്യലിേൻറതാണ് തിരക്കഥ. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.