വക്കം അബ്ദുൽ ഖാദർ ചരിത്ര ആൽബം ശ്രദ്ധേയമാകുന്നു
text_fieldsവക്കം അബ്ദുൽ ഖാദർ ചരിത്ര ആൽബത്തിന്‍റെ പ്രകാശനം വയലാറിന്റെ മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമ, വക്കം ഖാദറിന്റെ സഹോദര പുത്രൻ എ.ആർ ഫാമിക്ക് നൽകി നിർവഹിക്കുന്നു
സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തപുഷ്പം, വക്കം അബ്ദുൽ ഖാദറെന്ന ധീര യോദ്ധാവിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ചരിത്ര ആൽബം ശ്രദ്ധേയമാകുന്നു. വയലാർ രാമവർമ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വയലാറിന്റെ മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമ, വക്കം ഖാദറിന്റെ സഹോദര പുത്രൻ എ.ആർ ഫാമിക്ക് നൽകി ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചു.
പ്രമുഖ ഗാനരചയിതാവായ ബാപ്പു വാവാടിന്റെ വരികൾക്ക് ആലപ്പി ഋഷികേശാണ് സംഗീതം നൽകിയത്. ഫാത്തിമ നേഹയാണ് പാടിയത്. ചടങ്ങിൽ ബാപ്പു വാവാട്, ആലപ്പി ഋഷികേശ്, വക്കം ഖാദറിന്റെ ബന്ധുവും ചിത്രകാരനുമായ വക്കം റഹീം, ജി ശശിധരപ്പണിക്കർ, സാദിഖ് മാക്കിയിൽ, സലീം മടവൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

