Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ഞാൻ കണ്ട കാഴ്​ചകളാണ്​...

'ഞാൻ കണ്ട കാഴ്​ചകളാണ്​ സ്വർഗം'- സഞ്ചാരികളെ മോഹിപ്പിച്ച്​ 'കൂൾ ബീഡി'

text_fields
bookmark_border
ഞാൻ കണ്ട കാഴ്​ചകളാണ്​ സ്വർഗം- സഞ്ചാരികളെ മോഹിപ്പിച്ച്​ കൂൾ ബീഡി
cancel

14 സംസ്ഥാനങ്ങൾ, 12 പട്ടണങ്ങൾ, 24ലധികം ഗ്രാമങ്ങൾ... ഒരു പാട്ട്​ ചിത്രീകരിക്കാൻ ഒരു സംഘം യുവാക്കൾ നടത്തിയ യാത്രയാണിത്​. 28 ദിവസം കൊണ്ട്​ ഒര​​ു സിനിമ ചിത്രീകരിക്കുന്ന സമയമെടുത്താണ്​ ഏഴ്​ മിനിട്ടുള്ള പാട്ട്​ ഇവർ പൂർത്തീകരിച്ചത്​. രാജ്യത്തെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും തൊട്ടറിഞ്ഞ്, പ്രകൃതി സുന്ദര ദൃശ്യങ്ങളും കാലാവസ്ഥയും ആസ്വദിച്ചുള്ള യാത്രയാണ്​ ഈ സംഗീത വിഡി​യോയിലുള്ളത്​. ഏതൊരു കാഴ്ചക്കാരനെയും അമ്പരപ്പിക്കുന്ന ദൃശ്യ ചാരുതയോടെ 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' സംഗീത വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്​.

യ​ാത്ര പോയാൽ ദുഃഖം വഴി​യിൽ എവിടെയെങ്കിലും ഇറങ്ങിപ്പൊക്കോളും എന്ന തിരിച്ചറിവിൽ മനസ്സ്​ ശാന്തമാക്കാൻ പോകുന്ന ഒരു ചെറുപ്പക്കാര​െൻറ സഞ്ചാരമാണ്​ വിഡിയോയുടെ പ്രമേയം. ജോധ്​പുരിൽ പ്രദേശവാസികൾക്കൊപ്പം ചീട്ടുകളിച്ചും ജയ്​സൽമീറിലെ കുളത്തിൽ ചാടിയും കാശിയിൽ റിക്ഷ ചവിട്ടിയും മഞ്ഞുമൂടിയ കശ്​മീരിൽ ഫുട്​ബാൾ കളിച്ചും വാടകക്കെടുത്ത ബുള്ളറ്റ്​ ലേയിലേക്ക്​ ഓടിച്ചുമെല്ലാമാണ്​ യാത്ര. പുരാതന നഗരങ്ങളും ചെറുഗ്രാമങ്ങളും മരുഭൂമിയും മഞ്ഞുമലയും പുണ്യസ്​ഥലങ്ങളുമെല്ലാം പിന്നിട്ട്​ യാത്ര പൂർത്തിയാകു​േമ്പാൾ അവനൊരു കാര്യം തിരിച്ചറിയുന്നു- 'ഞാൻ കണ്ട കാഴ്​ചകളാണ്​ സ്വർഗം'.


അഭിനേതാവും മോഡലുമായ റാഷിൻ ഖാൻ ആണ് സംഗീത വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. 'താരാപഥങ്ങൾ ചേക്കേറുവാനായ്​, ആകാശമേഘം തണലേകുവാനായ്​' എന്നുതുടങ്ങുന്ന റഫീഖ്​ ഉമ്പാച്ചിയു​െട വരികൾക്ക്​ സംഗീതം നൽകിയത്​ മിഹ്​റാജ്​ ഖാലിദ്​ ആണ്​. ആലാപനം യാസീൻ നിസാർ. സെക്കൻറുകൾ കൊണ്ട് മിന്നിമറിയുന്ന ഷോട്ടുകൾ ചിത്രീകരിച്ചിരിക്കുന്നത്​ ഡോൺ പോളും എഡിറ്റ്​ ചെയ്​തത്​ സിയാൻ ​ശ്രീകാന്തുമാണ്​. ഫൈസൽ ഫസിലുദ്ദിൻ സംവിധാനം ചെയ്ത 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' നിർമിച്ചിരിക്കുന്നത് റഹീം വാവൂർ ആണ്.

പാട്ടി​െൻറ ചിത്രീകരണത്തിനിടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാർഗിലിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അണിയറപ്രവർത്തകർ അവിടെ കുടുങ്ങിപ്പോയിരുന്നു. അവിടെ നിന്നും നാട്ടിലെത്താൻ സംഘത്തെ സഹായിച്ചത്​ നടൻ ടൊവിനോ തോമസ് ആണ്. താരത്തിന് പ്രത്യേക നന്ദി പാട്ടിന്​ മുമ്പ്​ അറിയിക്കുന്നുമുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cool beeditravel music videotravel music video cool beedi around india
News Summary - Travel music video 'Cool beedi' went viral
Next Story