Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോനിതാ ഗാന്ധി പാടുന്നു; 'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
Thrishanku movie Dapper Maama Video  Song Out
cancel

മാച്ച്ബോക്സ് ഷോട്സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം 'ഡാപ്പർ മാമാ' പുറത്തിറങ്ങി. ജോനിതാ ഗാന്ധി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിൽ ഗാനം സ്ട്രീം ചെയ്യാൻ ലഭ്യമാണ്. അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 26 ന് റിലീസ് ചെയ്യും.

നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു' സംവിധാനം ചെയ്യുന്നത്. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ചലച്ചിത്ര സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിൻ്റെ മെൻറ്റർ. മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്കൊപ്പം ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവരാണ് 'ത്രിശങ്കു'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈൻ ധനുഷ് നായനാരുമാണ് നിർവഹിച്ചിട്ടുള്ളത്. ഇ4 എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഗാനങ്ങൾ റിലീസ് ചെയ്യുന്നത് തിങ്ക് മ്യൂസിക്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrishanku movie Dapper Maama Video Song Out
Next Story