Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'സേതുവിന്‍റെ സ്വന്തം...

'സേതുവിന്‍റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി...'; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനം പുറത്ത്

text_fields
bookmark_border
സേതുവിന്‍റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി...; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനം പുറത്ത്
cancel
camera_alt

ചിത്രത്തിന്‍റെ പോസ്റ്റർ

രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരുഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിന്‍റെ ആദ്യ ഗാനം റിലീസ് ചെയ്തു. എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽ നിന്നും തുടങ്ങുന്ന രീതിയിലാണ് ഗാനത്തിന്‍റെ ആരംഭം. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി മിനുറ്റുകൾക്കുള്ളിൽ തന്നെ വലിയ ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി.

'സേതുവിന്‍റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഈ ഗാനം ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു,' ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം. 'ഞാൻ ആൽക്കലി' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ വരികൾക്ക് ഡോൺ വിൻസന്‍റ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനും നെഹാ നായരുമാണ്.

ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ഈ ഗാനം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരാണ് ഗാനത്തിലെ അഭിനേതാക്കൾ. ഗാനത്തിന് നവ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തുതന്നെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ഗാനരംഗം പുറത്തുവിട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ മികച്ച നടനുള്ള സംസ്ഥാന ഗവൺമെന്‍റിന്‍റെ പുരസ്കാരത്തിന് അർഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രമായിരുന്നു. അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളും കുഞ്ചാക്കോ ബോബനും ഒത്തിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒരു ദുരൂഹ സാഹചര്യത്തിനുണ്ട്.

വലിയ മുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് ആന്‍റ് ഉദയാ പിക്ച്ചേർസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമിക്കുന്നു. സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഡോൺ വിൻസന്‍റ് ആണ് സംഗീതം.

ഛായാഗ്രഹണം -അർജുൻ സേതു, എഡിറ്റിങ് -മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസേർസ് -സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, പ്രൊജക്റ്റ് ഹെഡ് -അഖിൽ യശോധരൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, ആർട്ട് - ഇന്ദുലാൽ കവീദ്, മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ -മെൽവി .ജെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, മാജിക്ക് ഫ്രെയിം -റിലീസ്, പി.ആർ.ഒ -വാഴൂർ ജോസ്.്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanMOLLYWOODmalayalam moviesSong releaseEntertainment News
News Summary - The first song from oru dhurooha sahacharyathil is out
Next Story