മാപ്പിളപ്പാട്ട് പാടിയത് കുട്ടികൾ; വേദിയിൽ നിറഞ്ഞത് ഇർഷാദും ഫസലും
text_fieldsഇർഷാദും ശിഷ്യരും
തൃശൂർ:മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പെയ്തിറങ്ങിയ പതിനഞ്ചാം വേദി ‘താമര’യിൽ നിറഞ്ഞത് ഇർഷാദും ഫസലും. ഇർഷാദ് സ്രാമ്പിക്കല്ല് സംഗീതത്തിലും ഫസൽ കൊടുവള്ളി രചനയിലുമാണ് മാപ്പിളപ്പാട്ട് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. ഒമ്പത് ജില്ലകളിലെ 12 ഓളം വിദ്യാർഥികളാണ് ഇർഷാദ് ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചത്. രണ്ടു വർഷമായി സംസ്ഥാന കലോത്സവത്തിൽ ഏറ്റവും അധികം മാപ്പിളപ്പാട്ടുഗാനങ്ങൾ വേദിയിലെത്തിച്ച റെക്കോഡ് ഇർഷാദിനുണ്ട്.
സംസ്ഥാന സർക്കാർ യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് കഴിഞ്ഞ വർഷം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. കാളികാവ് ബ്ലോക്ക് പഞ്ചായത്തിനു കിഴിയിൽ മാപ്പിളകലാ അധ്യാപകനാണ്. സംഗീതത്തിൽ ഇർഷാദാണെങ്കിൽ ഇശലിൽ ഫസൽ കൊടുവള്ളിയാണ് താരം. എച്ച്എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളിൽ ഏറെ കുട്ടികളും പാടിയത് ഫസൽ കൊടുവള്ളിയുടെ വരികളാണ്.
ഫസലിൻ്റെ കർബല ഖിസയിൽ നിന്നും എടുത്ത ‘കർബല രണാങ്കണത്തിൻ ഖിസയിത് കഠിനർ ഖബീൽ കളെ -" എന്ന പാട്ട് പാടിറിയാലിറ്റി ഷോ വിജയിയും എറണാകുളം കൊങ്ങോറപ്പള്ളി ഗവൺമെൻ്റ്ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ശ്രീനന്ദും ഖിസ്സത്തു ഹിജ്റയിലെ -"ദൂതരാം നബി ഒരു ദിനം തിരുബൈത്തിൽ
തരം നൗമിൽ -" എന്ന് തുടങ്ങുന്ന ഹിജ്റാ പുറപ്പാടിൻ്റെ ചരിത്രം പാടി ഇടുക്കി ജി. വി. എച്ച്എസ് നെടുങ്കണ്ടത്തിലെ സിജ്നയും ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് പെരിങ്ങോട് എച്ച്.എസ്.എസ് ലെ ഷെമിൽ, വട്ടേനാട് ജി.വി.എച്ച് .എസ് ലെ അജ്സൽ എന്നിവരും ശ്രദ്ധ നേടി.
തൃശൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യാദവ് വിജയനും പാലക്കാട് കേരളശ്ശേരി എച്ച്.എസ്.എസിലെ ശ്രീഹരിയും ആലപിച്ചത്. ഫസലിൻ്റെ തന്നെ ഉഹ്ദ് സബീനയിലെ -"ബദർ ബെഞ്ചക്കളംബിണ്ടപ്പോരിൽ പരാഭൂതർ ബശത്തോടെ -" എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. മലപ്പുറം ജി.എച്ച്. എസ്. എസ് വാണിയമ്പലം സ്കൂളിലെ ശ്രേയ, ചെങ്ങന്നൂർ വെൺമണി എം.ടി.എച്ച്.എസ് ലെ അശ്വിൻ പ്രകാശും ആലപിച്ച തൃക്കല്യാണ മാലയിലെ -"ചെമ്മലർ നബി ചെഞ്ചലർ സഖി -" എന്ന ഗാനവും
പാട്ടാസ്വാദകരിൽ സന്തോഷം നിറച്ചു. തനത് മാപ്പിളപ്പാട്ടു ശാഖയിൽ ഇരുപത്തഞ്ചോളം പാട്ടുകൾ ഫസൽ രചിച്ചിട്ടുണ്ട്.
കൊടുവള്ളി വലിയപറമ്പ് സ്കൂളിലെ അധ്യാപകനായ ഫസൽ മാപ്പിളപ്പാട്ടുകൾക്ക് പുറമെ മൗനാക്ഷരം എന്ന സിനിമക്ക് വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്. 500 ഓളം തെരഞ്ഞെടുപ്പ് ഗാനങ്ങളും ഫസലിന്റേതായുണ്ട്. നടൻ വിനോദ് കോവൂർ പാടിയ കൊറോണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ അനൗൺസർ കൂടിയായി സേവനം ചെയ്യുന്ന ഫസലിന്മോയിൻകുട്ടി വൈദ്യരുടെ ശൈലിയിൽ മാപ്പിളപ്പാട്ടുകൾക്ക് രചന നിർവഹിക്കാനാണ് ഏറെ ഇഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

