
സിതാര സംഗീതവും ആലാപനവും നിർവഹിച്ച ഇടതുമുന്നണിയുടെ പ്രചരണഗാനം പുറത്തിറക്കി
text_fieldsകോഴിക്കോട്: 2021 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി. ഉറപ്പാണ് കേരളം എന്ന ഗാനത്തിന്‍റെ സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത പിന്നണിഗായിക സിതാരയാണ്.
നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം' എന്ന് തുടങ്ങുന്ന വരികളോടെയാണ് പാട്ടിന്‍റെ തുടക്കം. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഗാനത്തിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്. സി.പി.എമ്മിന്‍റെ പഴയകാല നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളായ പികെ വാസുദേവന്‍ നായര്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍ എന്നിവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് ഗാനത്തില്‍ ഇടതുമുന്നണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
