Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'നല്ല അഡാറ് ബാച്ചിലര്‍...

'നല്ല അഡാറ് ബാച്ചിലര്‍ ലൈഫ് ഗാനം'; ഹൃദയത്തില്‍ പൃഥ്വിരാജ് പാടിയ ഗാനം പുറത്തുവിട്ടു

text_fields
bookmark_border
Thathaka Theithare Song - Hridayam
cancel

കൊച്ചി: വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയത്തിലെ ഓരോ ഗാനങ്ങളും പുറത്തുവരുമ്പോഴും കിടിലന്‍ സര്‍പ്രൈസാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

കാത്തിരിപ്പിനൊടുവില്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഹൃദയത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. കോളജ് കാലഘട്ടത്തിലെ ബാച്ചിലര്‍ ലൈഫ് കിടിലനായി അവതരിപ്പിക്കുന്ന ഗാനം റിലീസിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സ്ലോ മൂഡില്‍ ഉള്ള ഗാനത്തിന് കിടിലന്‍ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

നേരത്തെ, പുറത്തുവിട്ട ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്.

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്‍റ് സിനിമാസിന്‍റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: അനില്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്റ്റര്‍: ആന്‍റണി തോമസ് മാങ്കാലി, സംഘട്ടനം: മാഫിയ ശശി, കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Show Full Article
TAGS:HridayamPranavVineethPrithvirajHesham
News Summary - Thathaka Theithare Song - Hridayam
Next Story