Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'താനാരാ' ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
താനാരാ ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി
cancel

റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'താനാരാ'. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ബി ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ 'താനാരാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും റിമി ടോമിയും ചേർന്നാണ്.

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് തിയറ്ററുകളിൽ എത്തും.വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രം നിർമിക്കുന്നത്.

ചിരിയുടെ അമരക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന റാഫിയുടെ തിരക്കഥയിൽ പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ചിത്രമായിട്ടാണ് 'താനാരാ' എത്തുന്നത്.പ്രധാനമായും ഒരു വീട്ടിനുള്ളിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്.

ഛായാഗ്രഹണം -വിഷ്ണു നാരായണൻ,എഡിറ്റിംഗ് -വി. സാജൻ,കലാസംവിധാനം - സുജിത് രാഘവും നിർവഹിക്കുന്നു.ഗുഡ്‌വിൽ എന്റർടെയ്ൻമെന്റസും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thaanara movie first Video Song
Next Story