ഇൻസ്റ്റഗ്രാമിൽ എ.ആർ റഹ്‌മാൻ ഫോളോ ചെയ്തു; ആദ്യത്തെ ഫാൻ ബോയ് മൊമന്‍റെന്ന് സുഷിൻ ശ്യാം
text_fieldsസുഷിൻ ശ്യാം, എ.ആർ റഹ്‌മാൻ
മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സുഷിന്‍റെ പാട്ടുകൾ ഏറ്റുപാടാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുഷിൻ. ലോക സംഗീതത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ തന്നെ ഇൻസ്റ്റയിൽ ഫോളോ ചെയ്യാൻ തുടങ്ങിയ വിവരമാണ് സുഷിൻ പങ്കുവെച്ചത്.
'സത്യമായും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമന്റ് ആണ്. അനുകമ്പാപൂർവമുള്ള സന്ദേശത്തിന് നന്ദി സാർ'- എന്നാണ് സുഷിൻ ഇൻസ്റ്റയിൽ കുറിച്ചത്. തുടർച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് ഇപ്പോൾ സുഷിൻ. എട്ട് മില്യൺ ഫോളോവേഴ്സാണ് എ.ആർ റഹ്‌മാന് ഇൻസ്റ്റയിലുള്ളത്. നിലവിൽ അദ്ദേഹം 1063 പേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളു.
അതേസമയം, അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. 2014ല്‍ സപ്തമശ്രീ തസ്ക്കരാഃ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. ബോഗയ്ൻവില്ല കൂടാതെ മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നിവയാണ് കഴിഞ്ഞ വർഷം സുഷിൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

