Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീ വരും....; കെ.എസ്​ ഹരിശങ്കർ ആലപിച്ച സണ്ണിയിലെ മനോഹരമായ ഗാനം​ പങ്കുവെച്ച്​ ജയസൂര്യ

text_fields
bookmark_border
നീ വരും....; കെ.എസ്​ ഹരിശങ്കർ ആലപിച്ച സണ്ണിയിലെ മനോഹരമായ ഗാനം​ പങ്കുവെച്ച്​ ജയസൂര്യ
cancel

ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമായ 'സണ്ണി' ഡിജിറ്റൽ റിലീസിനൊരുങ്ങുകയാണ്​. സെപ്റ്റംബർ 23ന് ആമസോൺ പ്രൈമിലാണ് ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയായ സണ്ണിയുടെ ആഗോള പ്രീമിയർ. കഴിഞ്ഞ ദിവസം ചിത്രത്തി​െൻറ ടീസർ പുറത്തുവന്നിരുന്നു.

എന്നാലിപ്പോൾ സണ്ണിയിലെ മനോഹരമായ ഒരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്​ നടൻ ജയസൂര്യ. കെ.എസ്​ ഹരിശങ്കർ ആലപിച്ച 'നീ വരും' എന്ന്​ തുടങ്ങുന്ന മെലഡിക്ക്​ ഇൗണമിട്ടിരിക്കുന്നത്​ ശങ്കർ ശർമയാണ്​. സാന്ദ്ര മാധവി​െൻറതാണ്​ വരികൾ. സണ്ണിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്​ മധു നീലകണ്ഠനാണ്​. എഡിറ്റിങ്: ഷമീർ മുഹമ്മദ്.

സണ്ണിയിൽ നായകനു പുറമെ നിർമാതാവി​െൻറ റോളിലും ജയസൂര്യ എത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട്സി​െൻറ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളൻ, സുസു സുധിവാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ജയസൂര്യ–രഞ്ജിത്ത് കൂട്ടകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunny Movie Nee Varum Lyric Video out Jayasurya Ranjith Sankar
Next Story