Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപ്രേക്ഷകരുടെ ഹൃദയത്തിൽ...

പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച് 'ഞാന്‍ കര്‍ണ്ണനി'ലെ ഗാനം

text_fields
bookmark_border
Srichithra Pradeep Movie Njan Karnan Song Viral
cancel

സംഗീത പ്രേമികൾക്ക് ഹൃദയഹാരിയായൊരു ഗാനം സമ്മാനിച്ച് 'ഞാൻ കർണ്ണനി'ലെ പ്രമോ സോങ്ങ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് മനോഹരമായ ഈ ഗാനം. മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ ഗാനം തരംഗമായിട്ടുണ്ട്. ഏറെ ഹൃദ്യമായ ഈ ഗാനം രചിച്ചിരിക്കുന്നത് ഡെന്നി ആൻ്റണിയാണ്.സംഗീതം നൽകിയിരിക്കുന്നത് വി. ജി. റുഡോൾഫ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഷാജി സുകുമാരൻ, റീത്ത ബീനീഷുമാണ്.

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍' ചലച്ചിത്ര-സീരിയല്‍ താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് നിർമ്മാണം. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി.എസ്.രാജു,ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം.ടി.അപ്പൻ,ബി. അനിൽകുമാർ, ആകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഒ.പി -പ്രസാദ് അറുമുഖൻ, അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ,കലാസംവിധാനം- ജോജോ ആന്റണി,എഡിറ്റർ - രഞ്ജിത്ത്. ആർ,പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി.


Show Full Article
TAGS:movies
News Summary - Srichithra Pradeep Movie Njan Karnan Song Viral
Next Story