എസ്.പി ബാലസുബ്രഹ്മണ്യത്തിെൻറ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി മകൻ എസ്.പി.ചരൺ. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം പുതിയ വിവരങ്ങൾ പങ്കുവച്ചത്. പിതാവിെൻറ ആരോഗ്യസ്ഥിതിയിൽ വളരെയധികം പുരോഗതി ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
'അച്ഛെൻറ ശ്വാസകോശം ഏറെ മെച്ചപ്പെട്ടു. ഇത് എക്സ്റേകളിൽ വ്യക്തമാണ്. ഫിസിയോതെറാപ്പിയും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇപ്പോൾ 15-20 മിനിറ്റ് ഇരിക്കാൻ അദ്ദേഹത്തിന് കഴിയും. ഖര ഭക്ഷണം കൊടുക്കാനുള്ള തീരുമാനത്തിലാണ് മെഡിക്കൽ സ്റ്റാഫ്. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു'-അദ്ദേഹം പറഞ്ഞു.
എസ്‌പിബിയുടെ ആരാധകർക്കും പിന്തുച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് സംവിധായകൻ കൂടിയായ ചരൺ വീഡിയോ അവസാനിപ്പിച്ചത്. അദ്ദേഹത്തിനായി പ്രാർഥിക്കുന്നത് തുടരണമെന്നും മകൻ ആവശ്യെപ്പട്ടു.ഓഗസ്റ്റ് ആദ്യ വാരം കോവിഡ് -19 ബാധിച്ച് ആരോഗ്യനില വഷളായതിനെത്തുടർന്ന് എസ്.പി.ബിയെ എംജിഎം ഹെൽത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.