
െഎ.സി.യുവിൽ എസ്.പി.ബിക്ക് ഭാര്യക്കൊപ്പം വിവാഹ വാർഷികം
text_fieldsചെന്നൈ: കോവിഡ് ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഭാര്യ സാവിത്രിയുമൊന്നിച്ച് തീവ്രപരിചരണവിഭാഗത്തിൽ കേക്ക് മുറിച്ച് വിവാഹ വാർഷിക ദിനം കൊണ്ടാടി. മകൻ ശരൺ ഉൾപ്പെടെ കുടുംബാംഗങ്ങളും ഡോക്ടർമാരും നഴ്സുമാരും സാക്ഷികളായി. എസ്.പി.ബി കിടക്കയിൽ കിടന്നാണ് കേക്ക് മുറിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരുഘട്ടത്തിൽ ഇദ്ദേഹത്തിെൻറ ആരോഗ്യനില ഏറെ വഷളായിരുന്നു. ശ്വാസകോശത്തിെൻറ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ഡോക്ടർമാരുടെ ശ്രമം. ഫിസിയോതെറപ്പിക്ക് അദ്ദേഹത്തെ വിധേയനാക്കുന്നുണ്ട്. സിനിമ പ്രവർത്തകരും ആരാധകരും സുഖപ്രാപ്തിക്കായി കൂട്ടപ്രാർഥന നടത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
