Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.പി ബാലസുബ്രഹ്​മണ്യത്തി​െൻറ​ കോവിഡ്​ ഫലം നെഗറ്റിവെന്ന് പി.ആർ ഏജൻസി; നിഷേധിച്ച് മകൻ

text_fields
bookmark_border
എസ്​.പി ബാലസുബ്രഹ്​മണ്യത്തി​െൻറ​ കോവിഡ്​ ഫലം നെഗറ്റിവെന്ന് പി.ആർ ഏജൻസി; നിഷേധിച്ച് മകൻ
cancel

ന്യൂഡൽഹി: ഗായകൻ എസ്​.പി. ബാലസുബ്രഹ്​മണ്യം കോവിഡ്​ മുക്തനായി എന്ന വാർത്ത നിഷേധിച്ച് മകൻ എസ്​.പി ചരൺ. പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. പിതാവ് വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പിതാവിന്‍റെ ആരോഗ്യ വിവരങ്ങൾ ഡോക്ടർമാർ തന്നെയാണ് അറിയിക്കാറുള്ളത്. അത്തരം ഘട്ടങ്ങളിൽ ഞാൻ തന്നെ അത് മാധ്യമങ്ങളെ അറിയിക്കുമെന്നും ചരൺ വ്യക്തമാക്കി.

അതേസമയം, രാവിലെ ഒരു പി.ആർ ഏജൻസിയാണ് ബാലസുബ്രഹ്​മണ്യത്തിന്‍റെ കോവിഡ് ഫലം നെഗറ്റീവായെന്ന് അറിയിച്ചത്.

കോവിഡ്​ ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ്​ അഞ്ചിനാണ് എസ്.പി.ബിയെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ​ആരോഗ്യ നില വഷളായ അദ്ദേഹം ഐ.സി.യുവിലാണ്. പൂർണ ആരോഗ്യവാനായി അദ്ദേഹം മടങ്ങി വരാനായി സംഗീത ലോകം പ്രാർഥനയിലാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story