Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗഹൃദം... സുന്ദരം... യുവത്തിലെ ആദ്യ ഗാനം പുറത്തിറക്കി മഞ്ജു വാര്യർ
cancel
Homechevron_rightEntertainmentchevron_rightMusicchevron_right'സൗഹൃദം... സുന്ദരം...'...

'സൗഹൃദം... സുന്ദരം...' യുവത്തിലെ ആദ്യ ഗാനം പുറത്തിറക്കി മഞ്ജു വാര്യർ

text_fields
bookmark_border

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം മഞ്ജു വാര്യർ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് നടി ഗാനം പുറത്തിറക്കിയത്. സൗഹൃദത്തി​െൻറ മധുരവുമായാണ് ഗോപി സുന്ദർ ഈണമിട്ട് ബി കെ ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷി​െൻറ ശബ്ദത്തിൽ പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സൗഹൃദം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസി​െൻറ ബാനറിൽ ജോണി മക്കോറ നിർമിച്ച്​ പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തി​െൻറ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് ടീസർ പുറത്തിറങ്ങിയത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തി​െൻറ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തി​െൻറ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തി​െൻറ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തി​െൻറ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിലാണ് യുവം റിലീസിനൊരുങ്ങുന്നത്.

Happy to release this song about friendship from the movie YUVAM. Good luck to all friends in the team!

https://youtu.be/LY9YEZlKt80

Posted by Manju Warrier on Thursday, 14 January 2021

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gopi SundarYuvam MovieAmith ChakalakkalSouhrudham Video Song
Next Story