Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണവാട്ടിയായി പാർവതി ബാബു; സൗബിൻ ചിത്രം അയല്‍വാശിയിലെ വിഡിയോ ഗാനം

text_fields
bookmark_border
മണവാട്ടിയായി പാർവതി ബാബു; സൗബിൻ ചിത്രം അയല്‍വാശിയിലെ  വിഡിയോ ഗാനം
cancel

സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി മുഹ്‌സിൻ പെരാരിയുടെ സഹോദരൻ ഇർഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രമാണ് അയൽവാശി. ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി.

തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെൻട്രൽ പിക്ചേർസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

സൗബിനോടൊപ്പം നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നെസ്‌ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹകൻ - സജിത് പുരുഷൻ, സംഗീതം - ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കോണ്ട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ - ബാദുഷ എൻ എം, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് - നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് - രോഹിത്‌ കെ സുരേഷ്, പോസ്റ്റർ ഡിസൈൻസ് - യെല്ലോടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് - സെബാൻ ഒബ്സ്ക്യൂറ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soubin Shahir Ayalvaashi Movie Video Song Out
Next Story