അപ്പ പൂർണ ആരോഗ്യവാൻ; യേശുദാസ് ആശുപത്രിയിലാണെന്ന വാർത്ത തള്ളി വിജയ്
text_fieldsഗാനഗന്ധർവൻ കെ.ജെ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം യേശുദാസ് ആശുപത്രിയിലാണെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിജയ് വിശദീകരണവുമായി എത്തിയത്.
'ആശുപത്രി വാസത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സത്യമില്ല. അപ്പ ആരോഗ്യവാനാണെന്നും നിലവിൽ അമേരിക്കയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും' വിജയ് യേശുദാസ് വ്യക്തമാക്കി. ആശുപത്രി വൃത്തങ്ങളും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
2025 ജനുവരി 10 ന് 85-ാം ജന്മദിനം ആഘോഷിച്ച കെ.ജെ. യേശുദാസ് ഇപ്പോഴും സംഗീത മേഖലയിൽ സജീവമാണ്. ആഗസ്റ്റിൽ യേശുദാസ് ഇന്ത്യയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

