Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 9:16 AM GMT Updated On
date_range 19 March 2023 9:16 AM GMT'കരിനീല കണ്ണുള്ളോള്’; പ്രണയ ഗാനവുമായി നജീം അർഷാദ്
text_fieldsപ്രണയത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തുന്ന ഗാനവുമായി പിന്നണി ഗായകൻ നജീം അർഷാദ്. ‘കരിനീല കണ്ണുള്ളോള്’ എന്ന മ്യൂസിക് വീഡിയോ നജീമിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. നിഷ്‍കളങ്ക പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ ആവിഷ്‍കരിക്കുന്ന ഗാനം ഹൃദ്യമായ ഈണവും ആലാപനവും ചിത്രീകരണവും കൊണ്ട് മികച്ച അനുഭവമാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്.
നജീമിനൊപ്പം ഭാര്യ തസ്നിയും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് അഞ്ചു കാസർകോട് ആണ്. ഹിന്ദി വരികൾ ഡോ. രാജേഷ് തിരുമല രചിച്ചിരിക്കുന്നു. ഛായാഗ്രഹണം, സംവിധാനം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് ദാസ് കെ. മോഹനൻ ആണ്. പ്രോഗ്രാമിങ് & മിക്സിങ്- ശ്രീരാഗ് സുരേഷ്, കൊറിയോഗ്രഫി- സാദിഖ് സാക്കി, അസോസിയേറ്റ് കാമറമാൻ- റിഷാദ്, ഡിസൈൻസ്- എ. ആരോമൽ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
Next Story