ആത്മഹത്യ ശ്രമം; ഗായിക കൽപന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ
text_fieldsപ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. നിസാം പേട്ടിലെ വസതിയിൽ വെച്ചാണ് സംഭവം. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്നുള്ള പരിശോധനയിലാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് താരം.
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഗായിക കൽപന രാഘവേന്ദർ. വ്യത്യസ്ത ആലാപന ശൈലിയിലൂടെ തന്‍റെ സ്ഥാനം ഉറപ്പിച്ച കൽപന പല റിയാലിറ്റി ഷോയിലെയും ജഡ്ജായിരുന്നു. ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ഗായിക മുൻ ബിഗ് ബോസ് മത്സരാർഥി കൂടിയാണ്.
ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തെ തുടർന്ന് വിഷാദത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. കെ.പി.എച്ച്.ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

