Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസംഗീതപരിപാടിക്കിടെ...

സംഗീതപരിപാടിക്കിടെ ഡ്രോൺ തലയിലിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്ക്

text_fields
bookmark_border
സംഗീതപരിപാടിക്കിടെ ഡ്രോൺ തലയിലിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്ക്
cancel

​ചെന്നൈയിൽ നടന്ന സംഗീതപരിപാടിക്കിടെ ഡ്രോൺ ക്യാമറ തലയിലിടിച്ച് പ്രശസ്ത ഗായകൻ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടം സംഭവിച്ചത്.

ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ ബെന്നി ദയാലിന്റെ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഗായകന്റെ രണ്ട് വിരലുകൾക്കും കാര്യമായ പരിക്കുകളുണ്ട്. ദാരുണമായ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടുകൊണ്ട് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹം പരിപാടി അവതരിപ്പിച്ച് തുടങ്ങിയത് മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ഗായകന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറപ്പിച്ചത്. 'ഉര്‍വശി ഉര്‍വശി' എന്ന ഗാനം പാടുകയായിരുന്ന ബെന്നി പിറകിലേക്ക് നീങ്ങവെ ഡ്രോണ്‍ തലയില്‍ ഇടിച്ചു. പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകര്‍ വേദിയിലേയ്ക്ക് എത്തുന്നതും വീഡിയോയിലുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DroneBenny Dayal
News Summary - Singer Benny Dayal Gets Hurt By a Drone During His Concert
Next Story