Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎ​െൻറ ശബ്​ദമല്ല, പക്ഷേ ...

'എ​െൻറ ശബ്​ദമല്ല, പക്ഷേ ഞാൻ പാടിയ പാട്ട്​ നന്നായി പാടി'

text_fields
bookmark_border
afsal and S P Balasubrahmanyam
cancel
camera_alt

എസ്​.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം അഫ്​സൽ

'പച്ചമല പൂവ്​ നീ ഉച്ചി മലൈ തേന്​' എസ്​.പി.ബിയുടെ മുമ്പിൽവെച്ച്​ ഈ പാട്ടുതീർന്നപ്പോൾ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ആകാംക്ഷ. എന്നാൽ 'എ​െൻറ ശബ്​ദമല്ല, പക്ഷേ ഞാൻ പാടിയ പാട്ട്​ നന്നായി പാടി​' എന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. എസ്​.പി.ബിയുടെ പാട്ടുകളിലൂടെ ലോകം അറിഞ്ഞുതുടങ്ങിയ ഗായകൻ അഫ്​സലിന്​ എസ്​.പി.ബി​യുമൊത്തുള്ള ഓർമകളും ഏറെ.

1992ലാണ്​ അദ്ദേഹവുമായുള്ള ആദ്യ കൂടി​ക്കാഴ്​ച. അന്ന്​ ഞാൻ ഗാനമേളകളിൽ പ​െങ്കടുത്ത്​ തുടങ്ങുന്ന സമയം. എറണാകുളത്ത്​ നടന്ന വലിയൊരു സ്​റ്റേജ്​ ഷോയിൽ കോറസ്​ പാടാൻ ഉണ്ടായിരുന്നു. അന്നും എന്നും അദ്ദേഹത്തി​െൻറ പോസിറ്റിവിറ്റി ആയിരുന്നു ഹൈലൈറ്റ്​. ആ പരിപാടിക്കിടെ സ്​റ്റേജി​െൻറ പിറകിൽ ഇരുന്ന്​ എസ്​.പി.ബി തണുത്തവെള്ളം കുടിക്കുന്നുണ്ടായിരുന്നു. തണുത്ത വെള്ളം കുടിച്ചാൽ തൊണ്ടക്ക്​ പ്രശ്​നമാകില്ലേ എന്ന ചോദ്യത്തിന്​ ഞാൻ കുടിക്കും പക്ഷേ നിങ്ങൾ കുടിക്കരുതെന്നായിരുന്നു ​അദ്ദേഹത്തി​െൻറ മറുപടി. ഓരോരുത്ത​രുടെയും ശരീരത്തി​െൻറ ഘടന പോലെയായിരിക്കും ഈ രീതിയെല്ലാം. എന്നാൽ എല്ലാവർക്കും അതുപോലെ ആയിരിക്കണമെന്നില്ലെന്നും ​അദ്ദേഹം പറഞ്ഞു. അങ്ങനെ എല്ലാവരിൽനിന്നും പല കാരണങ്ങൾ കൊണ്ടും വ്യത്യസ്​തനായിരുന്നു അദ്ദേഹം.


ഒരിക്കൽ ഒരു ഹോട്ടലിൽവെച്ച്​ കുറേനേരം എസ്​.പി​.ബിയോടൊപ്പം ഞങ്ങൾ കുറച്ചുപേർക്ക്​ സംസാരിച്ചിരിക്കാൻ അവസരം ലഭിച്ചിരുന്നു. അപ്പോൾ ഒരു സുഹൃത്ത്​ ബാലുസാറി​െൻറ പാട്ടുകൾ അഫ്​സൽ നന്നായി പാടുമെന്ന്​ പറഞ്ഞു. അദ്ദേഹം ഒരു പാട്ട്​ പാടാൻ പറഞ്ഞ​േപ്പാൾ പച്ചമല പൂവ്​ നീ ഉച്ചിമലർ തേന് എന്ന പാട്ട്​ പാടിനൽകി. ' എ​െൻറ ശബ്​ദമല്ല, പക്ഷേ ഞാൻ പാടിയ പാട്ട്​ നന്നായി പാടി​' എന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി.

ചെറുപ്പം മുതലേ കേട്ടുവളർന്നത്​ അദ്ദേഹത്തി​െൻറ പാട്ടുകളായിരുന്നു. പാട്ടിനോട്​ കൂടുതൽ അടുക്കു​േമ്പാൾ ചില ഗായകരുടെ പാട്ടുകൾ കൂടുതൽ കംഫർട്ടബ്​ൾ ആയിത്തോന്നും. പാടിത്തുടങ്ങി​യപ്പോൾ എനിക്ക്​ ചേരുന്നതായി തോന്നിയത്​ എസ്​.പി.ബിയുടെ പാട്ടുകളായിരുന്നു. കൗമാര പ്രായം മുതലാണ്​ അ​ദ്ദേഹത്തി​െൻറ പാട്ടുകളോട്​ ഈ അടുപ്പം തോന്നിയത്​. ഗാനമേളകളിലും മറ്റും ​അദ്ദേഹത്തി​െൻറ പാട്ടുകൾ പാടിത്തുടങ്ങി. ഇപ്പോഴും ഏറ്റവും കൂടുതൽ പാടുന്നതും ​അദ്ദേഹത്തി​െൻറ പാട്ടുകൾ തന്നെ.

എസ്​.പി.ബി സാറി​െൻറ പാട്ടിലെ ഇമോഷൻസും ഡൈനാമിക്​സുമെല്ലാമാണ്​ എ​െൻറ ശ്രദ്ധ​. അ​േദ്ദഹത്തി​െൻറ പാട്ടുകൾ ആ രീതി ഉൾക്കൊണ്ട്​ പാടാൻ ശ്രമിക്കു​േമ്പാൾ അതേപോലെ ചില​േപ്പാൾ ആളുകൾക്ക്​ തോന്നുന്നതായിരിക്കാം. ശബ്​ദത്തേക്കാൾ ഉപരി അദ്ദേഹത്തി​െൻറ ഭാവം ഉൾക്കൊണ്ട്​ പാടാനായിരുന്നു എ​െൻറ ശ്രമം. പിന്നണി ഗായനായ ശേഷവും അദ്ദേഹത്തിനൊപ്പം ഒത്തിരി പരിപാടികളിൽ പ​ങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹം അദ്ദേഹത്തി​െൻറ പാട്ടുകളും ഞാൻ എ​െൻറ പാട്ടുകളും പാടി. അദ്ദേഹമുള്ളപ്പോൾ അദ്ദേഹത്തി​െൻറ പാട്ടുകൾ പാടേണ്ട ആവശ്യമില്ലല്ലോ.

എസ്​.പി.ബിയുടെ പാട്ടുകളിൽ നിന്ന്​ ഒരുപാട്​ പഠിക്കാനുണ്ട്​. ഇനിയുമൊരുപാട്​. പഠിച്ചാലും പഠിച്ചാലും അവ തീരില്ല. ഇൗ ജന്മം തന്നെ പോരാതെ വരും ​അദ്ദേഹത്തി​െൻറ പാട്ടുകൾ പഠിച്ചെടുക്കാൻ. അദ്ദേഹം ജീവിച്ചിരുന്ന ഒരേ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരിക്കാൻ കഴിഞ്ഞതിലാണ്​ സന്തോഷം. അദ്ദേഹത്തി​നൊപ്പം നല്ല മുഹൂർത്തങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞുവെന്നതും ഭാഗ്യം.

Show Full Article
TAGS:SP Balasubrahmanyam SPB Afsal 
Next Story